

ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ ജോർദാനെ പരാജയപ്പെടുത്തി അൾജീരിയ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അൾജീരിയയുടെ വിജയം. ഒരു ഗോളിന് പിന്നിൽ പോയ ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അൾജീരിയ ജയവുമായി മടങ്ങിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
36-ാം മിനിറ്റിൽ നിസാർ അൽ റഷ്ദാന്റെ ഗോളിൽ ജോർദാനാണ് ആദ്യം സ്‌കോർ ചെയ്തത്. 69-ാം മിനിറ്റിൽ നദീർ ബെൻബുവാലിയിലൂടെ അൾജീരിയ ഒപ്പമെത്തി.
പിന്നാലെ 82-ാം മിനിറ്റിൽ അമിൻ ഗ്വീരിയുടെ ഗോളിൽ അൾജീരിയ ജയം സ്വന്തമാക്കുകയായിരുന്നു. തോൽവിയോടെ ജോർദാൻ പുറത്തായി. അൾജീരിയ സാധ്യത നിലനിർത്തി.
content highlights:algeria vs jordan world cup 2026 match result