ദിവസങ്ങളായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം മൂലം പരിശോധിച്ചപ്പോള്‍

സംഭവത്തില്‍ അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ദിവസങ്ങളായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം മൂലം പരിശോധിച്ചപ്പോള്‍
dot image

വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

വിജിന്റെ അമ്മയാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം പുറത്തെടുത്തു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Missing Youth Found Dead in Well After Three Days

dot image
To advertise here,contact us
dot image