ഫ്രഞ്ച് പടയോട്ടം; ഇറാഖിനെ വീഴ്ത്തി ഫ്രാന്‍സ് നോക്കൗട്ടിലേക്ക്

ഇറാഖിനെ ഫ്രാന്‍സ് തോല്‍പ്പിച്ചത് ഏകപക്ഷീയമായ മൂന്നുഗോളിന്

ഫ്രഞ്ച് പടയോട്ടം; ഇറാഖിനെ വീഴ്ത്തി ഫ്രാന്‍സ് നോക്കൗട്ടിലേക്ക്
dot image

കനത്ത മഴയിലും ഇടിമിന്നലിലും ഫ്രാന്‍സ് ഉലഞ്ഞില്ല. കളി തുടങ്ങിയപ്പോള്‍ത്തന്നെ ആധിപത്യത്തോടെയായിരുന്നു ഫ്രാന്‍സ് പൊരുതിയത്. അത് തുടര്‍ന്നു, അവസാന വിസിലുവരെ. ഒടുവില്‍ തകര്‍പ്പന്‍ ജയത്തോടെ ഫ്രാന്‍സ് നോക്കൗട്ട് ഉറപ്പാക്കി.

കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ നേട്ടത്തോടെയാണ് ഫ്രാന്‍സ് ജയിച്ചത്. 14, 54 മിനിറ്റുകളിലായിരുന്നു ഗോള്‍നേട്ടം. ഉസ്മാന്‍ ഡെംബലെയും (66) സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ രണ്ടുഗോള്‍ നേടിയതോടെ ലോകകപ്പില്‍ എംബാപ്പെയുടെ ആകെ ഗോള്‍നേട്ടം 16 ആയി. മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ എംബാപ്പെ.

18 ഗോളോടെ മെസ്സിയാണ് റെക്കോഡിലുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നോര്‍വേയാണ് ഫ്രാന്‍സിന്റെ എതിരാളി.

content highlights: French Domination; France marches into knockouts after crushing Iraq

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us