

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബലാബലം. ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡ 1-1 ന്റെ സമനില വഴങ്ങി.
79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയുടെ സമനില ഗോൾ നേടിയത്. 21-ാം മിനിറ്റിൽ ജോവോ ലൂക്കിച്ചാണ് ബോസ്നിയയ്ക്കായി ഗോൾ അടിച്ചത്.
കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോൾ മുഖത്തേക്ക് നൽകിയ പന്ത് വലയിലെത്തിച്ചാണ് ജോവോ ലൂക്കിച്ച് ബോസ്നിയയെ മുന്നിലെത്തിച്ചത്.
76ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ രണ്ടാം മിനിറ്റിൽ കാനഡയെ ആശ്വാസ സമനിലയിൽ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു.
നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോസ്നിയ ലോക ഫുട്ബോളിന്‍റെ മഹാമേളയിലേക്ക് തിരിച്ചെത്തിയത്. 1986 ലും 2022 ലും കാനഡ മത്സരിച്ചു. രണ്ടു ലോകകപ്പുകളിലായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായിരുന്നില്ല കാനഡയ്ക്ക്.
content highlights:canada vs bosnia herzegovina fifa world cup 2026 match draw