അർജന്റീനയില്ല, ലോകകിരീടം ചൂടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് ഏയ്ഞ്ചല്‍ ഡി മരിയ

ലോകകിരീടം ചൂടിയപ്പോൾ ഫൈനലിൽ ഉൾപ്പെടെ നിർണ്ണായക ഗോൾ നേടി തിളങ്ങിയ താരമാണ് ഏയ്ഞ്ചൽ ഡി മരിയ

അർജന്റീനയില്ല, ലോകകിരീടം ചൂടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് ഏയ്ഞ്ചല്‍ ഡി മരിയ
dot image

അമേരിക്ക, കാനഡ, മെഡിക്കോ എന്നിവിടങ്ങളിലായി ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് അർജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ. 'ബാലൻ ഡി ഓർ'ന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തവണത്തെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഡി മരിയ മനസ് തുറന്നത്.

അർജന്റീനയില്ല, പകരം മൂന്ന് യൂറോപ്യൻ വമ്പൻ ടീമുകളാണ് ഡി മരിയയുടെ പട്ടികയിൽ ഉള്ളത്. തുടർച്ചയായി മികച്ച കളിക്കാരെ വാർത്തൊടുക്കുന്ന ഫ്രാൻസാണ് ഒന്നാമത്. രണ്ടാമതായി സ്പെയിനും മൂന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുമാണ് അദ്ദേഹം പ്രവചിച്ച മൂന്ന് ടീമുകൾ. ഫ്രാൻസ് ഇപ്പോഴും ഉയർന്ന നിലവാരത്തിൽ തന്നെയാണ് കളിക്കുന്നതെന്നും സ്പെയിൻ നിലവിൽ മികച്ച ഫോമിലാണ് ഉള്ളതെന്നും പറഞ്ഞ അദ്ദേഹം പോർച്ചുഗൽ ഇത്തവണ അത്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ളവരാനിന്നും കൂട്ടിച്ചേർത്തു. എങ്കിലും അവരുടെ പരിക്കേറ്റ കളിക്കാർ എങ്ങനെ തിരിച്ചെത്തുന്നു എന്നത് നിർണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

'ഫ്രാൻസ് ഇത്തവണയും കിരീടസാധ്യതയുള്ള ടീമുകളിൽ മുൻനിരക്കാരാണ്. എന്‍റെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് മറ്റൊരു ശക്തമായ നിര. വിറ്റിൻഹ, ജോവോ നെവസ് തുടങ്ങിയ യുവതാരങ്ങളുടെ സാന്നിധ്യം പോർച്ചുഗലിന് പുതിയൊരു ശൈലിയും വിജയവും സമ്മാനിക്കുന്നുണ്ട്', ഡി മരിയ മനസുതുറന്നു.

തന്‍റെ ടീമായ അർജന്‍റീനയും ഇത്തവണ മികവ് കാട്ടുമെന്ന് ഡി മരിയ പറഞ്ഞു. 'ഈ ടീമിൽ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ലിയോണൽ മെസ്സി മാത്രമാണ്. ബാക്കി ആർക്കും ടീമിൽ സ്ഥാനം മുൻകൂട്ടി ഉറപ്പില്ല. സ്കലോണി അത് വെറുതെ പറയുക മാത്രമല്ല, പ്രവർത്തിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്', എന്നതാണ് കോച്ച് ലയണൽ സ്കലോണി എപ്പോഴും പറയുന്നതെന്നും അദ്ദേഹം പറയുന്നു. ടീമിൽ ആരുടെയും സ്ഥാനം സുരക്ഷിതമല്ലെന്ന ബോധ്യം കളിക്കാർക്കിടയിൽ ഉള്ളതിനാൽ അത് 100% മത്സരബുദ്ധി നിലനിർത്താൻ സഹായിക്കുമെന്നും, ഇതാണ് അർജന്‍റീനയെ ഇപ്പോഴും ലോകത്തിന്‍റെ നെറുകയിൽ നിലനിർത്തുന്നതെന്നും ഡി മരിയ വ്യക്തമാക്കി. ലോകകിരീടം ചൂടിയപ്പോൾ ഫൈനലിൽ ഉൾപ്പെടെ നിർണ്ണായക ഗോൾ നേടി തിളങ്ങിയ താരമാണ് ഏയ്ഞ്ചൽ ഡി മരിയ.

Content highlight: Angel Di Maria predicts 2026 FIFA World Cup favorites

dot image
To advertise here,contact us
dot image