'അവന്‍ ആഗ്രഹിക്കുന്നതുവരെ കളിക്കും'; മെസ്സിയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് സ്‌കലോണി

പരിക്ക് ഭേദമായ ലയണല്‍ മെസ്സി പരിശീലനത്തിനിറങ്ങി; ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് ടീം

'അവന്‍ ആഗ്രഹിക്കുന്നതുവരെ കളിക്കും'; മെസ്സിയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് സ്‌കലോണി
dot image

അന്താരാഷ്ട്ര കരിയറില്‍ ലയണല്‍ മെസ്സി ആഗ്രഹിക്കുന്നത് വരെ കളിക്കുമെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഫുട്‌ബോളില്‍ മെസ്സി സജീവമായി നില്‍ക്കുകയാണ്. 38 വയസ്സുള്ളപ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്നും സ്‌കലോണി പറഞ്ഞു. എട്ടുതവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ താരം, താന്‍ കളിച്ച എല്ലാ ക്ലബ്ബിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്തിനുവേണ്ടി മേജര്‍ കിരീടങ്ങളില്ലെന്നായിരുന്നു മെസ്സിക്കെതിരെയുണ്ടായിരുന്ന വിമര്‍ശനം. കോപ്പ അമേരിക്കയില്‍ ജേതാക്കളായും പിന്നീട് 2022 ഖത്തര്‍ ലോകകപ്പ് നേടിയും മെസ്സി ആ ചീത്തപ്പേരും ഒഴിവാക്കി. ഫുട്‌ബോളില്‍ കളിച്ചയിടത്തെല്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയാണ് താരത്തിന്റെ ജൈത്രയാത്ര. ഇപ്പോള്‍ ആറാമത്തെ ലോകകപ്പിനാണ് താരം അമേരിക്കയിലെത്തുന്നത്. 2006 ജര്‍മന്‍ ലോകകപ്പിലാണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ, ഖത്തര്‍ ലോകകപ്പുകളിലും കളിച്ചു. നിലവിലെ ജേതാക്കളായ അര്‍ജന്റീന ലോകകപ്പിലെ ഫേവിററ്റുകളുമാണ്.

'മെസ്സിയുടെ ആറാമത്തെ ലോകകപ്പാണിത്. അദ്ദേഹത്തെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. ആഗ്രഹിക്കുന്നിടത്തോളം അദ്ദേഹം കളിക്കട്ടെ..' -സ്‌കലോണി പറഞ്ഞു. അദ്ദേഹത്തിന്റെ പരിശീലനമാണ് ഇപ്പോഴും കളിയുടെ ഉന്നതങ്ങളിലെത്തിക്കുന്നത്. എപ്പോഴും മികച്ചതാണ് ആഗ്രഹിക്കുന്നതന്നും അതിനാലാണ് അദ്ദേഹം മികച്ചവനായി ഫുട്‌ബോളില്‍ തുടരുന്നതെന്നും സ്‌കലോണി പറഞ്ഞു.

അതേസമയം, ഇടതു കൈത്തണ്ടയിലെ പേശീക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ആശങ്കകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ താരം പരിശീലനത്തിനിറങ്ങി. പരിക്കിന് പിന്നാലെ മേയ് 24 മുതല്‍ കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ലോകകപ്പിന് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ടീം അധികൃതര്‍ വ്യക്തമാക്കുന്നത്. ഗ്രൂപ്പ് ജെ-യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീന കളിക്കുന്നത്. ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ജൂണ്‍ 22ന് ഓസ്ട്രിയക്കെതിരെയും ജൂണ്‍ 28ന് ജോര്‍ദാനെതിരെയും അര്‍ജന്റീന കളിക്കും.

content highlights: He will play as long as he wants"; Scaloni on Messi's international career

dot image
To advertise here,contact us
dot image