

കൊൽക്കത്തയിൽ സ്ഥാപിച്ചിരുന്ന ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കൂറ്റൻ പ്രതിമ ബംഗാൾ പൊതുമരാമത്ത് നീക്കം ചെയ്തു.
കഴിഞ്ഞവർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ഇളക്കി മാറ്റിയത്.
പ്രതിമ കാറ്റിൽ ഉലയുന്നുണ്ടെന്നും, ഇത് പ്രദേശവാസികൾക്ക് ഭീഷണി ആണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫൈബർ ഗ്ലാസിലും ഇരുമ്പിലും തീർത്ത ഈ പ്രതിമ കാറ്റിൽ അപകടകരമായ രീതിയിൽ ആടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നടപടി.
കഴിഞ്ഞ ആഴ്ച മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതിമയ്ക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും കനത്ത നൈലോൺ കയറുകൾ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു. അടിത്തറ പൊളിച്ച് മാറ്റിയശേഷം ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബർ13ന്, മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിനും മുന്നോടിയായാണ് ഫുട്ബോൾ പ്രേമികൾ നഗരത്തിൽ ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. കൊല്‍ക്കത്തയിലെത്തിയ മെസി തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
content highlights: kolkata lionel messi statue removed due to security threat football fans protest