

നടനെന്ന പോലെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധ നേടിയ ആളാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകൾ നിരവധി നിരൂപക-പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരു ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരു സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ദിലീഷ് പോത്തൻ. ബാബു രാമചന്ദ്രന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ഇപ്പോൾ ഞാനൊരു ഐഡിയയിൽ വർക്ക് ചെയ്യുകയാണ്. അതിന്റെ പ്ലോട്ടും കേട്ടപ്പോൾ നല്ലതായി തോന്നി. എന്റെ സിനിമകൾ എപ്പോഴും പ്ലോട്ട് ഭയങ്കര എക്സൈറ്റിഗും എന്നാൽ അതിൽ ഒരുപാട് വെല്ലുവിളികളും ഉള്ളതാകും. ഈ സിനിമയും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാൻ ആ വെല്ലുവിളികളെ തരണം ചെയ്യാനുള്ള എഴുത്ത്, പ്രീ പ്രൊഡക്ഷൻ പരിപാടികളിലാണ്. പോൾസണും ശ്യാം പുഷ്കരനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. ഏകദേശം തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായിട്ടുണ്ട്. അതൊരു ഡ്രാമയാണ്. എന്റെ മുൻ സിനിമകളിൽ നിന്ന് മാറിയുള്ള ഒരു സ്റ്റൈൽ സിനിമയാകും ഇത്. കുറച്ചുകൂടി ഡ്രാമയുണ്ടാകും', ദിലീഷ് പോത്തൻ.

Dileesh Pothan about #Mohanlal movie
— Film Wood Fiscal (@FilmWoodFiscal) June 1, 2026
Looking forward to another magical cinematic experience from Pothettan 🤞❤️ pic.twitter.com/zsja9nV4HK
നേരത്തെ എക്സിലൂടെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നിർമാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയിരുന്നു. ഷിബു ബേബി ജോൺ ആണ് ഈ സിനിമ നിർമിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ തരുൺ മൂർത്തി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിലാണ് മോഹൻലാൽ. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് അതിമനോഹരം. ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.
Content Highlights: Filmmaker Dileesh Pothan has opened up about his upcoming project with Mohanlal, describing it as a film that differs significantly from his earlier works. He noted that the project presents numerous creative and technical challenges, making it a unique experience in his filmmaking journey.