കണ്ണുതള്ളുന്ന ഡീൽ; മുംബൈയിൽ അപ്പാർട്മെന്റിന്റെ മാസവാടക 27.5 ലക്ഷം; അയൽക്കാർ സിനിമാതാരങ്ങളും കോടീശ്വരന്മാരും

ഫ്ളാറ്റ് വാടകയ്ക്ക് നൽകൽ ഒരു നല്ല വരുമാന മാർഗം കൂടിയാണ്

കണ്ണുതള്ളുന്ന ഡീൽ; മുംബൈയിൽ അപ്പാർട്മെന്റിന്റെ മാസവാടക 27.5 ലക്ഷം; അയൽക്കാർ സിനിമാതാരങ്ങളും കോടീശ്വരന്മാരും
dot image

എല്ലാ വിധ സൗകര്യങ്ങളോടും കൂടി മുംബൈയിൽ ഒരു ജീവിതം എന്നത് പലരുടെയും സ്വപ്നമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ നഗരം അക്ഷരാർത്ഥത്തിൽ എല്ലാവരെയും പ്രലോഭിപ്പിക്കും. എന്നാൽ നഗരത്തിന്റെ കണ്ണായ മേഖലയിൽ ജീവിക്കാൻ ചെറിയ പൈസയൊന്നും പോരാ. കോടികൾ തന്നെ വേണം. ഒരു ഫ്ലാറ്റ് വാടകയ്ക്കക്കടുക്കാൻ തന്നെ കുറഞ്ഞപക്ഷം ഒരു ലക്ഷം രൂപ കയ്യിൽ വേണം. വാങ്ങാനാണെങ്കിൽ കുറഞ്ഞത് 2 കോടി രൂപയെങ്കിലും വേണം. അഥവാ വാടകയ്ക്ക് കൊടുക്കാൻ ആണെങ്കിലോ നല്ല പണം ലഭിക്കുകയും ചെയ്യും. അതൊരു വരുമാന മാർഗം കൂടിയാണ്.

ഇങ്ങനെയെല്ലാമിരിക്കെ ഡി മാർട്ട് സ്ഥാപകനായ രാധാകൃഷ്ണൻ ധമനി തന്റെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്തതാണ് വലിയ വാർത്തയായിരിക്കുന്നത്. ധമനിയുടെ ഡിറൈവ് ട്രേഡിങ്ങ് ആൻഡ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തങ്ങളുടെ ആഡംബര അപ്പാർട്മെന്റ് വൺ എസ്ജിജി വെൻച്വർസ് എന്ന സ്ഥാപനത്തിന് വാടകയ്ക്ക് നൽകിയത്. വോർളിയിലെ കണ്ണായ സ്ഥലത്തുള്ള അപ്പാർട്മെന്റിന് മാസവാടക 27.5 ലക്ഷം രൂപയാണ്.

6831 സ്‌ക്വയർ ഫീറ്റ് ഉള്ള ഈ അപ്പാർട്മെന്റ് ഒബ്‌റോയ് 360 വെസ്റ്റ് എന്ന കെട്ടിടത്തിലാണ് സ്ഥിതി ചെയുന്നത്. 5 വർഷത്തേക്കാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. ഓരോ വർഷവും 5% വാടക വർധനവും കരാറിലുണ്ട്. ഇതോടെ 5 വർഷത്തെ മൊത്തം വാടക 18 കോടി രൂപയ്ക്കടുത്ത് വരും.

കോലാപ്പൂർ ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന സഞ്ജയ് ഘോദാവത് ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് വൺ എസ്ജിജി വെൻച്വർസ്. ഊർജ്ജം, വ്യോമയാനം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, തുണിത്തരങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്.

ഇതേ കെട്ടിടത്തിലെ 28 ആഡംബര വസതികൾ രാധാകൃഷ്ണൻ ധമനി നേരത്തെ സ്വന്തമാക്കിയിരുന്നു. ധമനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് സ്വന്തമാക്കിയത്. 1238 കോടി രൂപയുടെ മൂല്യമാണ് ഇവയ്ക്കുള്ളത്. ഒബ്‌റോയ് റിയാലിറ്റി നിർമിച്ച ഈ റെസിഡൻഷ്യൽ പ്രൊജക്ടിൽ രണ്ട് ടവറുകളിലായി നാലും അഞ്ചും ബെഡ്‌റൂമുകളുള്ള വസതികളാണ് ഉള്ളത്. ഡ്യൂപ്ളെക്സ് അപ്പാർട്മെന്റുകൾ, പെന്റ്ഹൗസുകൾ എന്നിവയും ഉണ്ട്. കടലിനെ നോക്കിയുള്ള യൂണിറ്റുകളാണ് ഇവിടെയുള്ളത്.

രാജ്യത്തെ അറിയപ്പെടുന്ന ആഡംബര അപ്പാർട്മെന്റുകൾ കൂടിയാണ് ഇവിടുത്തേത്. കോടീശ്വരന്മാർ, സിനിമ നടീനടന്മാർ തുടങ്ങി നിരവധി പേർക്ക് ഇതിൽ യൂണിറ്റുണ്ട്. ഷാഹിദ് കപ്പൂർ, അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ എന്നിവർക്ക് ഇവിടെ ഫ്ളാറ്റുകളുണ്ട്.

Content Highlights: D-Mart founder Radhakishan Damani has attracted attention after one of his luxury apartments in Mumbai’s prestigious Worli area was rented out for a monthly rent of ₹27.5 lakh. The property belongs to Derive Trading and Resorts Private Limited, a company associated with Damani, and has been leased to One SGG Ventures.

dot image
To advertise here,contact us
dot image