

ഐപിഎല്ലിൽ റൺവേട്ട നടത്തി റെക്കോർഡുകൾ തകർത്ത രാജസ്ഥാന്‍ റോയല്‍സിന്‍റെ 15 കാരൻ വൈഭവ് സൂര്യവംശിയെ എത്രയും വേഗം ഇന്ത്യൻ ടി20 ടീമിലെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
'ക്രിസ് ഗെയ്‌ൽ പോലും എല്ലാ കണക്കുകളിലും വൈഭവിന് ഏറെ പിന്നിലാണ്. ഒരു പുരസ്കാര വേദിയിലും അവന്‍റെയടുത്ത് നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. ഇത്തവണയാണ് വൈഭവ് അവന്‍റെ ആദ്യ മുഴുവൻ സീസൺ ഐപിഎൽ കളിക്കുന്നത്. ഒറ്റ സീസൺ കൊണ്ട് അവൻ എല്ലാ പുരസ്കാരങ്ങളും തൂത്തുവാരിയെന്നും; ശ്രീകാന്ത് പറഞ്ഞു.
വൈഭവ് സൂര്യവംശി ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിലും 237.30 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലും 776 റൺസാണ് അടിച്ചുകൂട്ടിയത്. രാജസ്ഥാനെ പ്ലേഓഫിലെത്തിച്ചതും വൈഭവിന്‍റെ മിന്നും പ്രകടനമായിരുന്നു.
ഗെയ്‌ലിന്റെ നിരവധി റെക്കോർഡുകളും ഈ സീസണിൽ താരം തൂക്കി. പവർപ്ളേയിൽ മാത്രം 521 റൺസ് നേടി ഡേവിഡ് വാർണറിൻറെ 2016 ൽ സ്ഥാപിച്ച 467 റൺസിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തു.
ഒരു സീസണിൽ 72 സിക്സറുകൾ നേടി 2012 ൽ ക്രിസ് ഗെയ്ൽ സ്ഥാപിച്ച 59 സിക്സറിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് മറികടന്നു.
30 പന്തിൽ സെഞ്ച്വറിയെന്ന ഗെയ്ലിന്റെ ഐ പി എല്ലിലെ വേഗതയേറിയ സെഞ്ച്വറി 29 പന്തിൽ 97 ൽ ഔട്ടായത് കൊണ്ട് മാത്രമാണ് തകരാതെ പോയത്.
content highlights: