ഒരു ഭാഗത്ത് തുടർച്ചയായ രണ്ടാം വർഷവും കപ്പുയർത്തിയ പിഎസ്ജി; മറുഭാഗത്ത് നിരാശനായി എംബാപ്പെയും!

എട്ട് ഫ്രഞ്ച് കപ്പും മറ്റു 18 ആഭ്യന്തര കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും ഒരു യുവേഫ സൂപ്പര്‍ കപ്പും ഫിഫ ഇന്റര്‍ കോണ്ടിനന്റല്‍ കിരീടവും പാരീസില്‍ എത്തിച്ചു

ഒരു ഭാഗത്ത് തുടർച്ചയായ രണ്ടാം വർഷവും കപ്പുയർത്തിയ പിഎസ്ജി; മറുഭാഗത്ത് നിരാശനായി എംബാപ്പെയും!
dot image

യൂറോപ്പിലെ മോഹക്കപ്പിന് കൊതിച്ച് മഡ്രിഡിലേക്ക് കളം ചാടിയ എംബാപ്പെയ്ക്ക് ഇതില്‍പ്പരം മറ്റൊരു തിരിച്ചടി ഇല്ല. പാരീസിലെ ശ്രമങ്ങളെല്ലാം അവസാനിപ്പിച്ച് 2024 ജൂണിലാണ് ലോക ഫുട്ബോളിലെ വമ്പനൊരു കൂടുമാറ്റത്തിലൂടെ എംബാപ്പെ മഡ്രിഡിലേക്ക് പറന്നത്. പക്ഷെ, വിധി മറ്റൊന്നായിരുന്നു എന്ന മാത്രം. എംബാപ്പെ മടങ്ങിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം ചൂടി പാരീസ് സെയ്ന്റ് ജെര്‍മന്‍.

2011 ഒക്ടോബര്‍ ഏഴിനാണ് ഖത്തറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സര്‍വോപരി ബിസിനസുകാരനും പ്രൊഫഷണല്‍ ടെന്നീസ് താരവുമായ നാസര്‍ അല്‍ ഖലൈഫി പാരീസ് നഗരത്തിലേക്ക് എത്തുന്നത്. ലോകത്തിന്റെ ഫാഷന്‍ നഗരത്തിന് പ്രതാപകാലത്തുണ്ടായിരുന്ന ഫുട്ബോള്‍ പെരുമ തിരിച്ചുപിടിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ അദ്ദേഹം പാരീസ് സെയ്ന്റ് ജര്‍മന്റെ പ്രസിഡന്റ് സ്ഥാനവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. സ്ഥാനമേറ്റെടുത്ത ശേഷം ഖലൈഫിക്ക് മുന്നിലുള്ള ലക്ഷ്യം പിഎസ്ജിയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കുക എന്നതുമാത്രമായിരുന്നു. അഞ്ചുവര്‍ഷത്തെ പദ്ധതി തയ്യാറാക്കിയ ഖലൈഫി വമ്പന്‍ താരങ്ങളുയും ടീമിലെത്തിക്കാനുള്ള ശ്രമമാരംഭിച്ചു. നാസര്‍ അല്‍ ഖലൈഫി ടീമിന്റെ സാരഥ്യം ഏറ്റെടുത്തത് മുതല്‍ പാരീസുകാര്‍ക്ക് ആഘോഷിക്കാന്‍ കാരണങ്ങൾ ഏറെയായിരുന്നു. ഖലൈഫി ക്ലബ് സാരഥ്യമേറ്റെടുത്തതിന് പിന്നാലെ 2012-13 സീസണില്‍ ടീം ലീഗ് വണ്‍ ജേതാക്കളായി. അവിടുന്നിങ്ങോട്ട് ഈ വര്‍ഷം വരെ 12 ലീഗ് വണ്‍ കീരീടം അവർ സ്വന്തമാക്കി. എട്ട് ഫ്രഞ്ച് കപ്പും മറ്റു 18 ആഭ്യന്തര കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും ഒരു യുവേഫ സൂപ്പര്‍ കപ്പും ഫിഫ ഇന്റര്‍ കോണ്ടിനന്റല്‍ കിരീടവും അവർ പാരീസില്‍ എത്തിച്ചു.

2020-ല്‍ കിലിയന്‍ എംബാപ്പെയും നെയ്മറും ഡി മരിയയും നയിച്ച മുന്നേറ്റ കാലത്ത് ചാമ്പ്യന്‍സ് ലീഗ് പാരീസുകാർ കലാശപ്പോരിലെത്തിയിരുന്നു എങ്കിലും വിധി ജര്‍മന്‍ ക്ലബ്ബിനൊപ്പമായിരുന്നു. കിങ്സ്ലി കോമാന്റെ ഒറ്റ ഗോളില്‍ പിഎസ്ജിയുടെ സ്വപ്നനേട്ടം തകരുകയായിരുന്നു. പക്ഷെ, നാസര്‍ അല്‍ ഖലൈഫിയുടെ തകരാത്ത ആത്മവിശ്വാസം കൊണ്ട് ക്ലബ്ബിനുവേണ്ടി പണമൊഴുക്കി, 2021ല്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയെയും ഫ്രഞ്ചുഭൂമിയിലെത്തിച്ചു.

2022-ല്‍ മെസ്സിയും എംബാപ്പെയും ഡിമരിയയും പിഎസ്ജിക്കായി ബൂട്ടണിഞ്ഞെങ്കിലും അവർക്ക് മോഹക്കപ്പിലെത്താനായില്ല. പിഎസ്ജി വലിയ പ്രതീക്ഷയോടെ എത്തിച്ചവരെല്ലാം പാടേ നിരാശപ്പെടുത്തിയതോടെ ഇനിയൊരു ചാമ്പ്യന്‍സ് ലീഗ് കിട്ടാന്‍ സാധ്യതയില്ലെന്ന വിശ്വാസം ആരാധകരിലും പിടിമുറുക്കി. 2017ല്‍ മൊണാക്കോയില്‍നിന്ന് പാരീസിലെത്തിയ എംബാപ്പെയും ടീമിനുള്ളില്‍ അസ്വസ്ഥനായി. പിഎസ്ജിയുടെ ഒട്ടേറെ നേട്ടങ്ങളില്‍ പങ്കാളിയായ എംബാപ്പെ, റയല്‍ മഡ്രിഡിലേക്ക് കൂടുമാറാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. ഒടുവിൽ അതും സംഭവിച്ചു. എംബപ്പേ റിയൽ മാൻഡ്രിഡിൽ. 'ട്രോഫികള്‍ നേടാന്‍ ഇവിടെയുള്ളതിനേക്കാള്‍ മികച്ച സ്ഥലമില്ല. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ കിരീടം, കോപ്പ ഡെല്‍റേ തുടങ്ങിയ ലക്ഷ്യങ്ങള്‍ എനിക്കുണ്ട്.' മാസ് പ്രഖ്യാപനവുമായി എംബാപ്പെ റയലിന്റെ മനംകവര്‍ന്നു. പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു എന്ന് മാത്രം. എംബാപ്പെ പടിയിറങ്ങിയതിന് പിന്നാലെ പാരീസിലേക്ക് എത്തിയത് രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങൾ. എംബാപ്പെ പടിയിറങ്ങിയതിന്റെ പിറ്റേക്കൊല്ലം ആദ്യകിരീടം ഉയര്‍ത്തിയ ടീം തുടര്‍ച്ചയായ രണ്ടാംവര്‍ഷവും മോഹക്കപ്പില്‍ മുത്തമിട്ടു.

Content highlight: Kylian Mbappé and Paris Saint-Germain FC

dot image
To advertise here,contact us
dot image