ഫുട്‌ബോള്‍ ലോകം മ്യൂണിക്കില്‍; ഇന്ന് ത്രില്ലര്‍ പോരാട്ടം, ആവേശത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക്-പിഎസ്ജി രണ്ടാംപാദ സെമിഫൈനല്‍ ഇന്ന് രാത്രി 12.30ന്

ഫുട്‌ബോള്‍ ലോകം മ്യൂണിക്കില്‍; ഇന്ന് ത്രില്ലര്‍ പോരാട്ടം, ആവേശത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍
dot image

ഇന്ന് മ്യൂണിക്ക് നഗരം പ്രകമ്പനംകൊള്ളും, ആവേശം അലയടിക്കും. അത്യാവേശത്താല്‍ ഫുട്‌ബോള്‍ പ്രേമികള്‍ നഗരത്തെ വലംവെയ്ക്കും. പക്ഷെ, അന്തിമ വിധിയില്‍ നാട്ടുകാരോ അതോ ആതിഥികളോ എന്നാണ് ചോദ്യം. കാരണം അതിന്റെ ആദ്യ ആട്ടം പാരീസില്‍ കണ്ടിരുന്നു, ഇന്ന് ആ ത്രില്ലറിന്റെ രണ്ടാം ഭാഗം മ്യൂണിക്കിലാണ്, പ്രസിദ്ധമായ അലയന്‍സ് അരീനയില്‍.


ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും തമ്മിലുള്ള പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആദ്യപാദത്തില്‍ നാലിനെതിരെ അഞ്ചുഗോളടിച്ച ബയേണ്‍ മുന്നിട്ടുനില്‍ക്കുന്നു. ഇനിയാണ് ശരിക്കും യുദ്ധം! ഫൈനലില്‍ ഒരുനാള്‍ മുമ്പ് ജയിച്ച ആഴ്‌സനല്‍ കാത്തിരിക്കുന്നുണ്ട്.


മ്യൂണിക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ബയേണിന് തന്നെയാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ മുന്‍തൂക്കം നല്‍കുന്നത്. ഹാരി കെയ്‌നെന്ന പടയാളി, മൈകല്‍ ഒലിസെ, ദയോട് ഉപമെക്കാനോ, ലുയിസ് ഡയസ്.. കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ചവരും ഇവരാണ്. ടീമിന്റെ കുന്തമുനകള്‍. ജമാല്‍ മുസിയാളയും ജോഷ്വ കിമ്മിച്ചുമെല്ലാമുള്‍പ്പെടുന്ന സംഘം കരുതലോടെ കളിച്ചേക്കും, അതിലേറെ ആക്രമിച്ചുകളിക്കുമെന്നതും ശ്രദ്ധേയമാണ്.


മറുഭാഗത്ത് പിഎസ്ജി, ക്വിച്ച കവരെത്സ്‌കലിയയുടെ മികവിലാണ്. ജാവോ നെവസും ഒസുമാനെ ഡെംബലയുമെല്ലാം മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ചവരും ഇവരാണ്. വിറ്റിന്യയും മാര്‍കിന്യോയും അഷ്‌റഫ് ഹക്കീമിയും ഉള്‍പ്പെട്ട സംഘത്തെ അത്രവേഗം കീഴടക്കാനുമാവില്ലെന്നുറപ്പ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് മറ്റൊരു കലാശപ്പോര് കാണണമെങ്കില്‍ ഇന്നത്തെ മത്സരത്തിലൂടെ ദര്‍ശിക്കാനാകും. മ്യൂണിക് നഗരം ഇന്ന് ഉറങ്ങില്ല, ആരുജയിച്ചാലും മ്യൂണിക്കില്‍ ആഘോഷം പാരമ്യത്തിലാകും.

content highlights: The football world in Munich; a thriller battle today, football fans are excited

dot image
To advertise here,contact us
dot image