ലോകകപ്പ് കാണാനാകില്ലേയെന്ന് ആശങ്ക! ഫിഫയുമായി ധാരണയിലെത്താതെ ചാനലുകള്‍; ഇനി എന്ത്?

ഫുട്‌ബോള്‍ ലോകകപ്പ് ജൂണ്‍ 11ന് തുടങ്ങും, ലോകകപ്പിന് മുമ്പ് സംപ്രേഷണാവകാശം തീരുമാനമാകുമെന്ന് സൂചന

ലോകകപ്പ് കാണാനാകില്ലേയെന്ന് ആശങ്ക! ഫിഫയുമായി ധാരണയിലെത്താതെ ചാനലുകള്‍; ഇനി എന്ത്?
dot image

ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ഇന്ത്യയില്‍ സംപ്രേഷണാവകാശത്തില്‍ ഇപ്പോഴും അവ്യക്തത. ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കാനായി ജിയോസ്റ്റാര്‍ നല്‍കിയ ഓഫര്‍ ഫിഫ നിരസിച്ചു. റിലയന്‍സ്-ഡിസ്നി (ജിയോസ്റ്റാര്‍) നല്‍കിയ 20 മില്യണ്‍ ഡോളറിന്റെ ഓഫറാണ് ഫിഫ നിരസിച്ചത്. പ്രതീക്ഷിച്ച തുക ലഭിക്കാത്തതാണ് നിരസിക്കാന്‍ കാരണം. ഏകദേശ 950 കോടിയാണ് ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ലക്ഷ്യമിട്ടത്. എന്നാല്‍ അത് ലഭിക്കില്ല എന്നുറപ്പായതോടെ ഫിഫ തുക കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ സമര്‍പ്പിച്ച 165 കോടിയുടെ ഓഫര്‍ ഫിഫയ്ക്ക് സ്വീകാര്യമായില്ല.

ഇന്ത്യയിലെ ഫുട്‌ബോള്‍ വിപണിയില്‍ ഫിഫയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ ലോകകപ്പിന്റെ മത്സര സമയങ്ങളാണ് ടെലിവിഷന്‍ സംപ്രേഷണം എടുക്കാന്‍ കമ്പനികള്‍ക്ക് വിഘാതമാകുന്ന കാരണം. ലോകകപ്പ് അമേരിക്കയില്‍ നടക്കുന്നതിനാല്‍ മത്സരങ്ങളെല്ലാം ഇന്ത്യയില്‍ അര്‍ധരാത്രി മുതലാണ് തുടങ്ങുക. രാത്രി 12.30 മുതല്‍ രാവിലെ 7.30 വരെയാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക. അതുകൊണ്ടുതന്നെ എല്ലാവരും കാണാന്‍ സാധ്യതയില്ല എന്നാണ് കമ്പനികള്‍ ആശങ്കപ്പെടുന്നത്. ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും ഉറങ്ങുന്ന സമയമായതിനാല്‍. ആ സമയത്ത് ലഭിക്കുന്ന പരസ്യ വരുമാനവും കുറവായിരിക്കും. പരസ്യങ്ങള്‍ നല്‍കാന്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ സാധ്യത കുറവായിരിക്കുമെന്നതും തിരിച്ചടിയാണ്. ഇന്ത്യയില്‍ ക്രിക്കറ്റിനോളം ജനപ്രീതി ഫുട്ബാളിന് ലഭിക്കുന്നില്ല എന്നതും പ്രധാന കാരണമാണ്.

കേരളം, ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഫുട്‌ബോള്‍ കൂടുതലായി കാണുന്നത്. ഇതെല്ലാം തിരിച്ചടിയാകുന്ന ഘകങ്ങളാണ്. എങ്കിലും ലോകകപ്പ് ആവുമ്പോഴേക്ക് ആരെങ്കിലും സംപ്രേഷണാവകാശം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ആരും ഏറ്റെടുത്തില്ലെങ്കില്‍ ഫിഫ പ്ലസില്‍ ലോകകപ്പ് സംപ്രേഷണം ചെയ്‌തേക്കാം.

content highlights: Will we miss the World Cup? Channels and FIFA fail to reach a deal; what next?

dot image
To advertise here,contact us
dot image