സ്‌പെയിന്റെ നെഞ്ചില്‍ തീ; സൂപ്പര്‍താരം ഇനി ബാഴ്‌സലോണയുടെ മത്സരങ്ങള്‍ക്കില്ല, ലോകകപ്പും ആശങ്കയില്‍

സെല്‍റ്റാ വിഗോയ്‌ക്കെതിരായ മത്സരത്തിലാണ് സ്പാനിഷ് താരത്തിന് പരിക്കേറ്റത്

സ്‌പെയിന്റെ നെഞ്ചില്‍ തീ; സൂപ്പര്‍താരം ഇനി ബാഴ്‌സലോണയുടെ മത്സരങ്ങള്‍ക്കില്ല, ലോകകപ്പും ആശങ്കയില്‍
dot image

ലമീന്‍ യമാലിന്റെ ഗോളാണ് സെല്‍റ്റാവിഗോയ്‌ക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണയെ വിജയിപ്പിച്ചത്. പക്ഷെ ആദ്യപകുതി അവസാനിച്ചപ്പോള്‍ ലമീന്‍ യമാലിന് കണ്ണീരോടെയായിരുന്നു മടക്കം. ഇടതുകാലിനേറ്റ പരിക്കാണ് യമാലിന് വിനയായത്.


ലമീന്‍ യമാലിന്റെ പരിക്ക് ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ബാഴ്‌സലോണയുടെ മത്സരങ്ങളില്‍ ലമീന്‍ യമാലുണ്ടാകില്ലെന്നാണ് ക്ലബ്ബ് അറിയിച്ചത്. ഇതില്‍ റയല്‍ മഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടവും നഷ്ടമാകുമെന്നതാണ് ഫുട്‌ബോള്‍ പ്രേമികളെ സങ്കടത്തിലാഴ്ത്തുന്നത്. സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഈ സീസണില്‍ കളിച്ച 28 മത്സരങ്ങളില്‍ 16 ഗോളുകളാണ് യമാല്‍ നേടിയത്. യമാലിന്റെ കൂടി മികവിലാണ് ബാഴ്‌സലോണ കിരീടത്തിലേക്ക് മുന്നേറുന്നത്.

പരിക്ക് ഭേദമായില്ലെങ്കില്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സ്‌പെയിന്‍. ലോകകപ്പിന് മുമ്പ് തന്നെ ഫേവിററ്റുകളായാണ് സ്‌പെയിന്‍ അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നത്. ലമീന്‍ യമാലിന്റെ മികവാണ് സ്‌പെയിന്റെ തുറുപ്പുചീട്ട്. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സ്‌പെയിന്‍. കേപ് വെര്‍ദെക്കെതിരേ ജൂണ്‍ 15-നാണ് ആദ്യമത്സരം. സൗദി അറേബ്യ, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2024 യുവേഫ യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പെയിനെ ജേതാക്കളാക്കുന്നതില്‍ യമാലിന്റെ സംഭാവന ഏറെ നിര്‍ണായകമായിരുന്നു. സ്‌പെയിനുവേണ്ടി 25 കളിയില്‍നിന്ന് ആറുഗോളടിച്ചിട്ടുണ്ട്.

content highlights: Superstar out of Barcelona matches, World Cup participation also in doubt

dot image
To advertise here,contact us
dot image