സാഫ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യ ഗ്രൂപ്പ് ബിയില്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശും മാലദ്വീപും എതിരാളികള്‍

സാഫ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യ ഗ്രൂപ്പ് ബിയില്‍
dot image

സാഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബംഗ്ലാദേശും മാലദ്വീപും ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍. മേയ് 25ന് മാലദ്വീപിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. മേയ് 31-നാണ് ബംഗ്ലാദേശിനെതിരായ കളി. ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലാണ് സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ നടക്കുക.

ഗ്രൂപ്പിലെ രണ്ടുസ്ഥാനക്കാര്‍ക്ക് നോക്കൗട്ടിലെത്താനാകും. എ ഗ്രൂപ്പില്‍ നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ ടീമുകളാണ് മത്സരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ഫിഫ റാങ്കിങ്ങില്‍ 69-ാം സ്ഥാനക്കാരായ ഇന്ത്യയാണ് ചാമ്പ്യന്‍ഷിപ്പിലെ ഫേവിററ്റ്. എട്ടുതവണ സാഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യ അഞ്ചുതവണ കിരീടം നേടി. 2010, 2012, 2014, 2016, 2019 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

ബംഗ്ലാദേശ് രണ്ടുതവണയും കിരീടം ചൂടിയിട്ടുണ്ട്. 2022, 2024 വര്‍ഷങ്ങളിലാണ് ബംഗ്ലാദേശ് സാഫ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഒരുതവണ റണ്ണറപ്പുമായി. നിലവിലെ ചാമ്പ്യന്മാരായാണ് ബംഗ്ലാദേശ് കളിക്കാനെത്തുന്നത്. നേപ്പാള്‍ ആറുതവണ റണ്ണറപ്പായിട്ടുണ്ട്. ഇത്തവണ കിരീടം നേടുകയെന്നതാണ് നേപ്പാളിന്റെ ലക്ഷ്യം.

content highlights: India in Group B of SAFF Women's Football

dot image
To advertise here,contact us
dot image