തണ്ണിമത്തനിലും വ്യാജനുണ്ട്; എങ്ങനെ തിരിച്ചറിയാമെന്നല്ലേ?; വഴിയുണ്ട്‌

തണ്ണിമത്തന്‍ കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്. പക്ഷേ അതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കിലോ?. ഗുണത്തേക്കാളുപരി ദോഷം ചെയ്‌തേക്കാം

തണ്ണിമത്തനിലും വ്യാജനുണ്ട്; എങ്ങനെ തിരിച്ചറിയാമെന്നല്ലേ?;  വഴിയുണ്ട്‌
dot image

ചൂട് അനുദിനം കൂടിവരികയാണ്. അതിനനുസരിച്ച് ശരീരത്തിലെ ജലാംശം കുറയുകയും ചെയ്യും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. അതിനാല്‍ ചൂടുകാലമായാല്‍ മിക്കവരും തണ്ണിമത്തന്‍ കഴിക്കാന്‍ ഉത്സാഹം കാണിക്കാറുണ്ട്. എന്നാല്‍ കടയില്‍നിന്ന് വാങ്ങുന്ന തണ്ണിമത്തന്‍ പ്രകൃതിദത്തമോ വ്യാജമോ എന്ന് എങ്ങനെ തിരിച്ചറിയാം?

watermelon is natural or not

തണ്ണിമത്തനിലും വ്യാജനുണ്ടോ എന്നല്ലേ, അതിശയിക്കേണ്ട. ഏതൊരു വസ്തുവിനും ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് അതിന്റെ വ്യാജനും വിപണിയില്‍ എത്താറുണ്ട്.സാധാരണയായി തണ്ണിമത്തന്റെ നിറവും വലിപ്പവും മറ്റും നോക്കിയാണ് ഉപഭോക്താക്കള്‍ ഇവ ഫ്രഷ് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതും വാങ്ങിക്കുന്നതും. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് വ്യാജനും ഉത്പാദിപ്പിക്കുന്നത്. തണ്ണിമത്തന് നല്ല നിറവും മധുരവും ലഭിക്കാന്‍ ചില രാസവസ്തുക്കള്‍ കുത്തിവയ്ക്കാറുണ്ട്. തണ്ണിമത്തന്‍ പ്രകൃതിദത്തമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ചില വഴികള്‍ ഉണ്ട്.

watermelon is natural or not

നിറം പരിശോധിക്കുക

തണ്ണിമത്തന്റെ ഉള്‍ഭാഗത്തിന് കടും ചുവപ്പ് ആണെങ്കില്‍ ആ നിറം ലഭിക്കാന്‍ രാസവസ്തുക്കള്‍ കുത്തിവച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. ഇത് സ്ഥിരീകരിക്കാന്‍ ഒരു പഞ്ഞി എടുത്ത് തണ്ണിമത്തന്റെ ഉള്‍ഭാഗത്ത് വയ്ക്കുക. പഞ്ഞിയുടെ നിറം ചുവപ്പായി മാറുന്നുണ്ട് എങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം. പ്രകൃതിദത്തമായ തണ്ണിമത്തിനില്‍ പഞ്ഞി വെച്ചാല്‍ ചുവന്ന നിറം പഞ്ഞിയിലേക്ക് പടരാറില്ല.

വെള്ളം ഉപയോഗിച്ച് പരിശോധിക്കാം

വെള്ളം ഉപയോഗിച്ചും തണ്ണിമത്തന്‍ പ്രകൃതിദത്തമാണോ എന്ന് അറിയാന്‍ സാധിക്കും. ഒരു ഗ്ലാസില്‍ കുറച്ച് വെള്ളം എടുത്തശേഷം തണ്ണിമത്തന്റെ ഉള്‍ഭാഗത്തുനിന്ന് കുറച്ച് കഷണങ്ങള്‍ മുറിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് ഇടുക. പെട്ടെന്ന് ചുവന്ന നിറം വെള്ളത്തില്‍ പടരുന്നുണ്ടെങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം.

watermelon is natural or not

തണ്ണിമത്തന്റെ വിത്തുകള്‍, ഘടന

തണ്ണിമത്തന്റെ വിത്തിന്റെ നിറം കറുപ്പ് അല്ലെങ്കില്‍ കാപ്പി നിറമാണ്. ഈ നിറങ്ങള്‍ക്ക് വിഭിന്നമായി ചുവപ്പോ മറ്റോ ആണെങ്കില്‍ തണ്ണിമത്തനില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ട് എന്നാണ് അര്‍ഥം. അതുപോലെ തണ്ണിമത്തന്റെ ഘടന പരിശോധിച്ചാലും രാസവസ്തു ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. തണ്ണിമത്തന്റെ ഉള്‍ഭാഗം ഒരിടത്ത് നല്ല മൃദുലവും മറ്റൊരുഭാഗത്ത് നല്ല കട്ടിയുമാണെങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം. പ്രകൃതിദത്തമായ തണ്ണിമത്തനിലെ ഉള്‍ഭാഗം മുഴുവനായും ഒരേ ഘടന തന്നെയായിരിക്കും ഉണ്ടാവുക. ഏറ്റവും ഒടുവിലായി ഇഞ്ചക്ഷന്‍ പാടുകള്‍ തണ്ണിമത്തന്റെ പ്രതലത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കുക.

watermelon is natural or not

രാസവസ്തുക്കള്‍ കലര്‍ന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. ഇത്തരം രാസപദാര്‍ഥങ്ങള്‍ അലര്‍ജിക്ക് വരെ കാരണമാകുന്നതായി കണ്ടുവരുന്നുണ്ട്.

Content Highlights: Some chemicals are injected into watermelon to give it a nice color and sweetness. There are some ways to identify whether watermelon is natural or not.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image