അബുദാബിയിൽ പുതിയ രണ്ട് ​ടോൾ ​ഗേറ്റ് കൂടി വരുന്നു; അടുത്ത മാസം മുതൽ പ്രവർത്തിച്ച് തുടങ്ങും

മെയ് നാല് മുതല്‍ പുതിയ ടോള്‍ ഗേറ്റുകള്‍ വഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് നിരക്ക് ഇടാക്കി തുടങ്ങും.

അബുദാബിയിൽ പുതിയ രണ്ട് ​ടോൾ ​ഗേറ്റ് കൂടി വരുന്നു; അടുത്ത മാസം മുതൽ പ്രവർത്തിച്ച് തുടങ്ങും
dot image

അബുദാബിയില്‍ പുതിയതായി രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി വരുന്നു. അടുത്ത മാസം നാലുമുതല്‍ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നഗരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് അബുദാബിയില്‍ രണ്ട് പുതിയ ഡാര്‍ബ് ടോള്‍ ഗേറ്റുകള്‍ കൂടി സ്ഥാപിച്ചത്.

ഷെയ്ഖ് സായിദ് സ്ട്രീറ്റിലെ പ്രവേശന കവാടത്തിലും എക്സിറ്റിലുമായി വഹാത് അല്‍ കറാമ സ്ട്രീറ്റിലാണ് ആദ്യ ടോള്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. അല്‍ ഖുറം ടോള്‍ ഗേറ്റ് എന്ന് ആകും ഇത് അറിയപ്പെടുക. ഘണ്ടൂട്ടിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റിലാണ് രണ്ടാമത്തെ ടോള്‍ ഗേറ്റ്. മറ്റ് ടോള്‍ ഗേറ്റുകളിലേതിന് സമാനമായ നാല് ദിര്‍ഹം ആണ് ഓരോ തവണത്തെ യാത്രക്കും നല്‍കേണ്ടത്.

ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക വൈകല്യമുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള സ്വദേശികള്‍, വിരമിച്ച പൗരന്മാര്‍ എന്നിവര്‍ക്ക് ഒരു വാഹനത്തിന് ടോള്‍ നിരക്കില്‍ ഇളവ് നല്‍കും. മെയ് നാല് മുതല്‍ പുതിയ ടോള്‍ ഗേറ്റുകള്‍ വഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് നിരക്ക് ഇടാക്കി തുടങ്ങും.

ഗതാഗത രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌ക്കരങ്ങളുടെ ഭാഗമായാണ് നടപടി. അബുദാബിയിലെ നാല് ഡാര്‍ബ് ടോള്‍ ഗേറ്റുകളുടെ പേര് ദിവസങ്ങള്‍ക്ക് മുമ്പ് മാറ്റിയിരുന്നു. ഡ്രൈവര്‍മാര്‍ക്ക് റൂട്ടുകള്‍ വേഗത്തില്‍ തിരിച്ചറയാനാകും വിധത്തില്‍ ഓരോ സ്ഥവലവുമായി ബന്ധപ്പെടുത്തിയാണ് ടോള്‍ ഗേറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

Content Highlights: Abu Dhabi will activate two new toll gates next month under the Darb system to improve traffic flow and manage congestion across the city.

dot image
To advertise here,contact us
dot image