സന്ദർശക വിസയിൽ സൗദിയിൽ കുടുങ്ങിയവർക്ക് ആശ്വാസം; കാലാവധി നീട്ടി നൽകാൻ തീരുമാനമായതായി റിപ്പോർട്ട്

നിലവിൽ സിംഗിൾ എൻട്രി വിസയിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്

സന്ദർശക വിസയിൽ സൗദിയിൽ കുടുങ്ങിയവർക്ക് ആശ്വാസം; കാലാവധി നീട്ടി നൽകാൻ തീരുമാനമായതായി റിപ്പോർട്ട്
dot image

വിസിറ്റ് വിസയിൽ സൗദി അറേബ്യയിലെത്തി കുടുങ്ങിയ വിദേശികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി അധികൃതർ. പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും ടിക്കറ്റ് നിരക്ക് വർദ്ധിക്കുകയും ചെയ്തതോടെയാണ് നിരവധി വിദേശികൾ സൗദിയിൽ കുടുങ്ങിപ്പോയത്. കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ നിശ്ചിത കാലയളവിലേക്ക് പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് പുതുക്കി നൽകുന്നതായാണ് റിപ്പോർട്ടുകൾ.

ഷയത്തിൽ അധികൃതർ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. എങ്കിലും പാസ്പോർട്ട് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിച്ച പല ഇന്ത്യക്കാർക്കും വിസ പുതുക്കി ലഭിച്ചു കഴിഞ്ഞു. നിലവിൽ സിംഗിൾ എൻട്രി വിസയിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഒരാൾ എത്ര ദിവസത്തെ വിസയിലാണോ എത്തിയത്, അത്രയും കാലയളവ് കൂടി അധികമായി അനുവദിക്കുന്നുണ്ട്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസകൾ പുതുക്കുന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

വിസ പുതുക്കാൻ ആഗ്രഹിക്കുന്നവർ സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്. പൂരിപ്പിച്ച വിസ പുതുക്കൽ ഫോം, സന്ദർശകന്റെ പാസ്‌പോർട്ട്, നിലവിലെ വിസ എന്നിവയുടെ പകർപ്പുകൾ, സ്പോൺസറുടെ ഇഖാമ കോപ്പി, ഇൻഷുറൻസിന് കാലാവധിയുള്ള ആരോ​ഗ്യ ഇൻഷുറൻസ്, 100 റിയാൽ ഫീസ് എന്നിവയാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്. യാത്ര മുടങ്ങിയ ടിക്കറ്റിന്റെയോ അല്ലെങ്കിൽ പുതിയ ടിക്കറ്റിന്റെയോ കോപ്പി നൽകുന്നത് നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.

Content Highlights: Saudi Arabia is reportedly extending visit visa validity, bringing relief to expatriates and visitors stranded in the country due to expired permits.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us