

പത്തുമത്സരങ്ങളിൽ ആറിലും തോറ്റ്, ഒടുവില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചന നല്‍കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എഫ്‌സിക്കെതിരേ. മത്സരം രാത്രി 7.30ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. നാട്ടിലാണ് മത്സരമെന്നതും സീസണില്‍ മോശം ഫോമിലുള്ള ഒഡിഷ എഫ്‌സിയാണ് എതിരാളി എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ രണ്ടുമത്സരത്തിലാണ് ജയിച്ചത്. ആറെണ്ണത്തില്‍ തോറ്റ ടീം രണ്ടുകളിയില്‍ സമനില വഴങ്ങി. ഒഡിഷയാകട്ടെ ഏഴുമത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. മൂന്നുമത്സരങ്ങള്‍ തോറ്റു. മൂന്നുകളിയില്‍ സമനില വഴങ്ങി. നിലവില്‍ 13-ാം സ്ഥാനക്കാരായ ടീമിന്റെ ലക്ഷ്യം ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് പ്രകടനം മെച്ചപ്പെടുത്തുക എന്നതാകും.
അവസാനം കളിച്ച മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച ജയമായിരുന്നു. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തകര്‍ത്തത്. മലയാളി താരങ്ങളായ നിഹാല്‍ സുധീഷ്, വിപിന്‍ മോഹന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയത്. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ ടീം നടത്തുന്ന മികച്ച തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ ആവേശമാണ്.
ബെംഗളൂരു എഫ്സിക്കെതിരായ വിജയത്തിന് പിന്നാലെ നോര്‍ത്ത് ഈസ്റ്റിനോട് സമനില നേടാനായതും ടീമിന് നേട്ടമായി. ഇതിന് പിന്നാലെയാണ് ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത്. ഇതോടെ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാ വര്‍ധിച്ചു. തരംതാഴ്ത്തല്‍ ഭീഷണി ഒഴിഞ്ഞതും കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമാണ്.
content highlights: Kerala Blasters seek third win; Odisha FC the opponents