ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ, പ്രകടനങ്ങളും ഗംഭീരം; മികച്ച പ്രതികരണം നേടി മധുവിധു

ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും കയ്യടി നേടുന്നുണ്ട്.

ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ, പ്രകടനങ്ങളും ഗംഭീരം; മികച്ച പ്രതികരണം നേടി മധുവിധു
dot image

ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവർ പ്രധാന വേഷത്തിലെത്തിയ മധുവിധു തിയേറ്ററുകളിലെത്തി. ആദ്യ ഷോസ് പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. വളരെ ലളിതമായ രീതിയിൽ കുടുംബാപ്രേക്ഷകർക്കെല്ലാം ഇഷ്ടമാകും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് നിരവധി പേർ പറയുന്നത്.

ഷറഫുദ്ദീന്റെയും ജഗദീഷിന്റെയും കോമഡികൾ ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമാക്കാൻ കല്യാണി പണിക്കർക്ക് കഴിഞ്ഞെന്നും അഭിപ്രായങ്ങളുണ്ട്. സായികുമാർ, അസീസ് നെടുമങ്ങാട് എന്നിവർക്കും കയ്യടികൾ ഉയരുന്നുണ്ട്. ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതവും മികച്ച് നിൽക്കുന്നു എന്നാണ് കമന്റുകൾ.

മികച്ച സിനിമകൾ നിർമിക്കുന്ന അജിത് വിനായക ഫിലിംസ് ഇത്തവണയും നിരാശപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്. മധുവിധുവിന്റെ അമരക്കാരായ സംവിധായകൻ വിഷ്ണു അരവിന്ദും തിരക്കഥാകൃത്തുക്കളായ ബിബിൻ മോഹനും ജയ് വിഷ്ണുവും പ്രേക്ഷകരെ രസിപ്പിക്കും വിധം തന്നെ ചിത്രം ഒരുക്കിയിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ ഉയരുന്നുണ്ട്.

Madhuvidhu Movie

അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് 'മധുവിധു' എത്തുന്നത്. ഗംഭീര പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ഫാർസ് ഫിലിംസാണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ-മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം-ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണൽ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ്- ബ്രിങ്‌ഫോർത്ത് , ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പിആർഒ- ശബരി.

Content Highlights: Sharafudheen-Kalyani Panicker starring Madhuvidhu movie gets good response from theatres

dot image
To advertise here,contact us
dot image