വെ​സ്റ്റ്‌​വു​ഡി​ന് സഹായിയായി പീറ്റർ ഹാർട്‌ലി; പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്‌ലിയെ നിയമിച്ചു

വെ​സ്റ്റ്‌​വു​ഡി​ന് സഹായിയായി പീറ്റർ ഹാർട്‌ലി; പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
dot image

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്‌ലിയെ നിയമിച്ചു. മുൻപ് പ്രതിരോധ നിര താരമായിരുന്ന ഹാർട്‌ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള തന്റെ നീണ്ടകാലത്തെ കളിപരിചയവുമായാണ് പുതിയ ദൗത്യത്തിനായി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും മുൻപ് കളിച്ചിട്ടുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും നേതൃപാടവവും ടീമിന് വലിയ ഗുണകരമാകും. ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനും സംഘത്തിനും ഒപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കും.


താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഡ്രസ്സിംഗ് റൂമിലും ടീമിന്റെ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ കരുത്താകും.

Content Highlights: peter hartley appointed as kerala blasters assistant coach ashley westwood

dot image
To advertise here,contact us
dot image