മകനെ ക്രിക്കറ്ററാക്കാൻ ജയിലിൽ പോയ അച്ഛൻ; അച്ഛന്റെ കടം വീട്ടിയ മകൻ; മുകുൾ ചൗധരിയുടെ വല്ലാത്തൊരു കഥ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോൽവി ഉറപ്പിച്ച മത്സരമാണ് മുകുൾ ചൗധരി ഒറ്റയാൾ പോരാട്ടത്തിലൂടെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് നേടിക്കൊടുത്തത്.

മകനെ ക്രിക്കറ്ററാക്കാൻ ജയിലിൽ പോയ അച്ഛൻ; അച്ഛന്റെ കടം വീട്ടിയ മകൻ; മുകുൾ ചൗധരിയുടെ വല്ലാത്തൊരു കഥ
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോൽവി ഉറപ്പിച്ച മത്സരമാണ് മുകുൾ ചൗധരിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് നേടിക്കൊടുത്തത്. ഒരു ഘട്ടത്തിൽ 128 ന് ഏഴ് എന്ന നിലയിൽ നിന്നായിരുന്നു 182 റൺസ് വിജയലക്ഷ്യം താണ്ടിയുള്ള മുകുളിന്റെ രക്ഷാപ്രവർത്തനം.

27 പന്തിൽ 54 റൺസാണ് മുകുൾ നേടിയത്. 2 ഫോറും 7 സിക്സും ഉൾപ്പെടെ 200 സ്ട്രെെക്ക് റേറ്റിൽ നടത്തിയ മുകുളിന്റെ വെടിക്കെട്ടിൽ ക്രിക്കറ്റ് ലോകം കണ്ണു തള്ളിയിരിക്കുകയാണെന്ന് പറയാം. എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ‌ ഹെലികോപ്ടർ ഷോട്ടടക്കം കളിച്ചാണ് മുകുൾ എല്ലാവരേയും വിസ്മയിപ്പിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ അതിശയ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ക്രിക്കറ്റ് യാത്രയും ചർച്ചയാകുകയാണ്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഖേദാരോ കി ധാനി എന്ന കുഗ്രാമത്തിൽനിന്നാണ് 21കാരനായ മുകുൾ വരുന്നത്.

മുകുൾ ജനിക്കുന്നതിന് മുമ്പ് തന്നെ അവനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് പിതാവ് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ജുംജുനുവിലെ പരിമിതമായ ക്രിക്കറ്റ് പരിശീലന സാഹചര്യങ്ങൾ മകൻ മുകുളിനെ എവിടെയും എത്തിക്കില്ലെന്നു മനസ്സിലാക്കിയ ദിലിപ്, തന്റെ വീട് വിറ്റ് അതിൽ നിന്നു ലഭിച്ച പണവുമായി മകനെ 70 കിലോമീറ്റർ ദൂരെയുള്ള ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു.

ഭാര്യയുമായി വാടകവീട്ടിലേക്കു മാറിയ ദിലിപ്, പിന്നാലെ വായ്പ എടുത്ത് ഒരു കട ആരംഭിച്ചു. ഇതിൽനിന്നു ലഭിക്കുന്ന വരുമാനവും മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായാണ് ചെലവഴിച്ചത്. അതോടെ പലപ്പോഴും വായ്പ തിരിച്ചടവ് മുടങ്ങി.

ഇതിന്റെ പേരിൽ ദിലിപ് ജയിലിലുമായി. അപ്പോഴൊന്നും മുകുളിന്റെ ക്രിക്കറ്റ് പരിശീലനം മുടക്കാൻ ദിലിപ് സമ്മതിച്ചില്ല. മുകുൾ ഐപിഎലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കടങ്ങളെല്ലാം ദിലിപ് പതിയെ വീട്ടിത്തുടങ്ങിയത്.

Content highlights: mukul choudhary cricket struggle father jail success story

dot image
To advertise here,contact us
dot image