ചാമ്പ്യൻസ് ലീഗ്; യൂറോപ്യൻ ക്ലാസിക്കോയിൽ ബയേണിനോട് തോറ്റ് റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിന് ആവേശകരമായ ജയം

ചാമ്പ്യൻസ് ലീഗ്; യൂറോപ്യൻ ക്ലാസിക്കോയിൽ ബയേണിനോട് തോറ്റ് റയൽ മാഡ്രിഡ്
dot image

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിന് ആവേശകരമായ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് ബയേൺ റയൽ മാഡ്രിഡിനെതിരെ സ്വന്തമാക്കിയത്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ പോരാട്ടമായിരുന്നു നടന്നത്. ഇതോടെ റയലിനോട് ഏറ്റുമുട്ടിയ അവസാന ഒൻപത് മത്സരങ്ങളിൽ ജയമറിയാതിരുന്ന ബയേൺ തങ്ങളുടെ റെക്കോഡ് തിരുത്തിക്കുറിച്ചു.

കളിയുടെ 41-ാം മിനിറ്റിൽ ബയേണിനായി ലൂയിസ് ഡയസ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ കളി പുനരാരംഭിച്ച് സെക്കൻഡുകൾക്കപ്പുറം കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഹാരി കെയ്ൻ മത്സരത്തിന്റെ 46-ാം മിനിറ്റിൽ തങ്ങളുടെ ലീഡ് ഉയർത്തി. ഇതോടെ രണ്ട് ഗോളുകളുടെ വ്യക്തമായ ലീഡ് ബയേൺ സ്വന്തമായാക്കി. പുനരാരംഭിച്ചതിന് 20 സെക്കൻഡുകൾക്ക് ശേഷം സന്ദർശകരുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ, ഒരു ഗോൾ തിരിച്ചടിക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്ന റയലിന് ആശ്വാസമായി അവരുടെ കുന്തമുന കൈലിയൻ എംബാപ്പെ, എതിരാളികളുടെ ലീഡ് നേർപകുതിയാക്കി. 74-ാം മിനിറ്റിലായിരുന്നു ബയേണിന്റെ വല കുലുക്കി താരം ആ ആശ്വാസ ഗോൾ സ്വന്തമാക്കിയത്.

ക്വാർട്ടർ ഫൈനലിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായി അവരുടെ ജയം. ആഴ്‌സണലിനായി കായ് ഹാവെർട്സാണ് ഗോൾ നേടിയത്. ഇതോടെ രണ്ട് പാദങ്ങളുള്ള പോരാട്ടത്തിൽ ബയേണും ആഴ്‌സണലും മുന്നിലെത്തി.

Content highlight: Real Madrid - Bayern Munich match result

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us