ഈ സൈനിങ്ങെങ്കിലും ക്ലിക്കാകുമോ!; അർജന്റൈൻ വിങ്ങർ ഫ്രാഞ്ചുവിനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

അർജന്റൈൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി

ഈ സൈനിങ്ങെങ്കിലും ക്ലിക്കാകുമോ!; അർജന്റൈൻ വിങ്ങർ ഫ്രാഞ്ചുവിനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്
dot image

ഐഎസ്എൽ സീസണിൽ ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരുന്നതിന്റെ ഭാഗമായി അർജന്റൈൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 'ഫ്രാഞ്ചു' എന്നറിയപ്പെടുന്ന ഇരുപത്തിയേഴുകാരൻ വിവിധ യൂറോപ്യൻ ലീഗുകളിൽ കളിച്ച മികച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

സ്പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളർന്നുവന്നത്. റയൽ മാഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ച അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

തുടർന്ന് റായോ വല്ലക്കാനോ, എഫ്.സി ഫുവൻലാബ്രഡ, എസ്.ഡി ഐബർ, എഫ്.സി കാർട്ടജീന എന്നീ ക്ലബ്ബുകൾക്കായി സ്പാനിഷ് ലീഗിലെ വിവിധ ഡിവിഷനുകളിൽ അദ്ദേഹം പന്തുതട്ടി. സൈപ്രസിലെ കാർമിയോട്ടിസ്സ എഫ്‌സിയിലായിരുന്നു താരം അവസാനമായി കളിച്ചത്.

പ്രധാനമായും വിങ്ങർ സ്ഥാനത്ത് കളിക്കുന്ന ഫ്രാഞ്ചുവിന് രണ്ട് വിങ്ങുകളിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുണ്ട്. പന്തിനുമേലുള്ള മികച്ച നിയന്ത്രണവും വേഗത്തിലുള്ള മുന്നേറ്റങ്ങളും ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

Content highlights: Kerala Blasters FC complete signing of Argentine winger Franchu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us