ലാലിഗയിലെ ടൈറ്റിൽ റൈസ് അവസാനിച്ചു?; ജിറോണയോട് സമനില വഴങ്ങി റയൽ

ലാലിഗയിലെ നിർണായക പോരിൽ ജിറോണയോട് സമനില വഴങ്ങി റയൽ മാഡ്രിഡ്

ലാലിഗയിലെ ടൈറ്റിൽ റൈസ് അവസാനിച്ചു?; ജിറോണയോട് സമനില വഴങ്ങി റയൽ
dot image

ലാലിഗയിലെ നിർണായക പോരിൽ ജിറോണയോട് സമനില വഴങ്ങി റയൽ മാഡ്രിഡ്. റയലിന്റെ സ്വന്തം തട്ടകമായ ബെർണബ്യുവിൽ നടന്ന മത്സരം 1 -1 സമനിലയിലാണ് അവസാനിച്ചത്. റയലിനായി ഫെഡറികോ വാൽവർഡെ ഗോൾ നേടിയപ്പോൾ ജിറോണയ്ക്ക് വേണ്ടി തോമസ് ലെമർ ഗോൾ നേടി.

സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തിൽ റയലിന് തിരിച്ചടിയായി. 31 മത്സരങ്ങളിൽ നിന്നും 22 ജയവും നാല് സമനിലയും അഞ്ച് തോൽവിയുമായി 70 പോയിന്റാണ് റയലിനുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച ബാഴ്‌സലോണയ്ക്ക് 25 ജയം, ഒരു സമനില, നാല് തോൽവി എന്നിങ്ങനെയായി 76 പോയിന്റുണ്ട്.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ റയൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

Content Highlights:; real madrid draw with girona laliga title race updates

dot image
To advertise here,contact us
dot image