

കാന്‍സര്‍ വരുന്നത് തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നുള്ള അന്വേഷണങ്ങള്‍ കാലങ്ങളായി നടന്നുവരുന്നുണ്ട്. എന്നാല്‍ മരുന്നുകള്‍ക്കും മറ്റ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ക്കും അപ്പുറം സ്‌നേഹത്തിനും കരുതലിനും അസുഖങ്ങളെ ചെറുക്കാന്‍ കഴിയും എന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധേയമായ ഒരു ഗവേഷണം കാന്‍സര്‍ റിസര്‍ച്ച് കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവാഹവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പഠനം സൂചിപ്പിക്കുന്നത്.

വിവാഹിതരായവരെ അപേക്ഷിച്ച് അവിവാഹിതര്‍ക്ക് കാന്‍സര്‍ സാധ്യത വളരെ കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്. വിവാഹിതരായവരും വിവാഹമോചിതരായവരും വിധവകളായവരേയും അപേക്ഷിച്ച് വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ക്ക് കാന്‍സര്‍ സാധ്യത 68 % കൂടുതലും സ്ത്രീകള്‍ക്ക് 83% കൂടുതലുമാണെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു. വിവാഹവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ പഠനം താല്‍പര്യം ജനിപ്പിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധര്‍ അടക്കമുള്ളവര്‍ പറയുന്നു.
വിവാഹം പല ഘടകങ്ങളിലൂടെ പരോക്ഷമായി ആരോഗ്യത്തെ സംരക്ഷിച്ചേക്കാം എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. വിവാഹിതരായ വ്യക്തികള്‍ക്ക് പലപ്പോഴും മെച്ചപ്പെട്ട വൈകാരികവും സാമൂഹികവുമായ പിന്തുണയും നേരത്തെ വൈദ്യസഹായം തേടാനുള്ള പ്രോത്സാഹനവും ലഭിക്കും. പുകവലി, അമിതമായ മദ്യപാനം, അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അപകടകരമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത വിവാഹിതര്‍ക്ക് കുറവാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശ്വാസകോശ, ഗര്‍ഭാശയ അര്‍ബുദം പോലുള്ള കാന്‍സറുകളുമായി ബന്ധപ്പെട്ട ഘടകങ്ങളാണിവ. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഡോ. ആന്‍ഡ്രൂ ജെ. ചെര്‍ലിന്‍ പറയുന്നതനുസരിച്ച്, വിവാഹത്തിന് മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുന്ന ഒരു സ്ഥിരതയുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമത്രേ.

ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളില്‍ ഒന്ന്, വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാന്‍സര്‍ സാധ്യതയുണ്ടെന്നതാണ്. ഇത് ഭാഗികമായി ജൈവശാസ്ത്രപരമായ ഘടകങ്ങളാല്‍ സംഭവിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്ക് അണ്ഡാശയ, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ പോലുള്ള ചിലതരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കണ്ടെത്തലുകള്‍ ഉണ്ടായിട്ടും വിവാഹം തന്നെയാണ് പ്രധാന ഘടകം എന്നതിനോട് എല്ലാ വിദഗ്ധരും യോജിക്കുന്നില്ല. പഠനങ്ങളില്‍ കാണുന്ന നേട്ടങ്ങള്‍ വിവാഹിതര്‍ക്ക് അനുകൂലമായ വ്യവസ്ഥകളെ പ്രതിഫലിപ്പിച്ചേക്കാമെന്ന് ചിലര്‍ വാദിക്കുന്നു.

ആത്യന്തികമായി വൈവാഹിക നില മാത്രമല്ല സാമൂഹിക പിന്തുണയും പ്രധാനമാണെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു.കുടുംബം, സുഹൃത്തുക്കള്‍, സമൂഹം എന്നിവയിലൂടെ ശക്തമായ സാമൂഹിക ബന്ധങ്ങളുള്ള ആളുകള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും രോഗമുക്തി നിരക്കും ഉണ്ടാകുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബം, സുഹൃത്തുക്കള്‍, കമ്യൂണിറ്റി നെറ്റ് വര്‍ക്കുകള്‍ എന്നിവയിലൂടെയായാലും വൈകാരികവും പ്രായോഗികവുമായ പിന്തുണ നല്‍കുന്ന ആളുകള്‍ ഉണ്ടാകുന്നത് കാന്‍സര്‍ ഫലങ്ങളെ കുറയ്ക്കും. ആഗോളതലത്തില്‍ വിവാഹ ബന്ധങ്ങള്‍ കുറയുമ്പോള്‍ മറ്റ് തരത്തിലുളള ശക്തമായ പിന്തുണാ സംവിധാനങ്ങള്‍ കെട്ടിപ്പെടുക്കേണ്ടതിന്റെ ആവശ്യകത ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണെന്ന് ഗവേഷകര്‍ പറയുന്നു. പതിവായി സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണ തടസ്സങ്ങള്‍ കുറയ്ക്കുക എന്നിവ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
Content Highlights :A study in Cancer Research Communications found that married people may have lower cancer rates than those who are unmarried.