900 കരിയർ ഗോളുകൾ; ഗോൾവേട്ടയിൽ ചരിത്രമെഴുതി മെസി

കരിയറിൽ 900 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലെത്തി അർജന്റീന സൂപ്പർ താരം ലയണൽ മെസിയും

900 കരിയർ ഗോളുകൾ; ഗോൾവേട്ടയിൽ ചരിത്രമെഴുതി മെസി
dot image

കരിയറിൽ 900 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലെത്തി അർജന്റീന സൂപ്പർ താരം ലയണൽ മെസിയും. കോൺകാഫ് ചാമ്പ്യൻസ് കപ് പ്രീ ക്വാർട്ടറിൽ നാഷ്‌വില്ലെയ്ക്കെതിരായ നടന്ന മത്സരത്തിലാണ് മെസി നേട്ടം കൈവരിച്ചത്. ടെന്നസിയിലെ ജിയോഡിസ് പാർക്കിൽ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോൾ. എന്നാൽ മെസി ​ഗോൾ നേടിയിട്ടും ഇന്റർ മയാമി പ്രീക്വാർട്ടറിൽ പരാജയപ്പെട്ടു. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തമാണ്.

38കാരനായ അർജന്റീനൻ താരം 1,142 മത്സരങ്ങളിൽ നിന്നാണ് റെക്കോർഡ് ​ഗോൾ നേടിയത്. എട്ട്‌ തവണ ബാലൻ ഡി ഓർ ജേതാവായ മെസി 2023 ജൂണിൽ ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം ടീമിനായി 81 ഗോളുകളാണ് നേടിയത്. ബാഴ്‌സലോണയ്ക്കായി 672 ഗോളുകളും പിഎസ്ജിക്കായി 32 ഗോളുകളും നേടി. രാജ്യാന്തര ഫുട്ബോളിൽ അർജന്റീനയ്ക്കായി 115 ഗോളുകളും നേടിയിട്ടുണ്ട്.

​ഗോളടി പട്ടികയിൽ രണ്ടാമതാണ് മെസി. 900 ഗോൾ പൂർത്തിയാക്കിയ ആദ്യ താരമെന്ന റെക്കോർഡ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. 2024 സെപ്തംബറിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് റൊണാൾഡോ തന്റെ 900-ാം കരിയർ ഗോൾ പൂർത്തിയാക്കിയത്. 1,236-ാം മത്സരങ്ങളിൽ നിന്നാണ് റെണാൾഡോ നേട്ടം സ്വന്തമാക്കിയത്. കരിയറിലെ ആയിരം ​ഗോളെന്ന ലക്ഷ്യത്തിലേക്ക് റൊണാൾഡോ അടുക്കുകയാണ്. നാൽപ്പത്തൊന്നുകാരന്‌ ആകെ 965 ഗോളായി.

Content Highlights: lionel messi 900 career goals record inter miami argentina 2026

dot image
To advertise here,contact us
dot image