

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ താൻ എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് പറയുകയാണ് നടി സുരഭി ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്നും ജീവിതത്തിൽ വളരെ നേരത്തേ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നുവെന്നും സോഷ്യൽ മീഡിയിയിൽ പങ്കുവച്ച വിഡിയോയിലൂടെ സുരഭി ലക്ഷ്മി പറഞ്ഞു.

'ശരിക്കും എന്റെ 20 കളുടെ അവസാനത്തിലും 30 കളുടെ തുടക്കത്തിലും ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ജീവിതത്തില്‍ ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് കരുതി നീണ്ടു നീണ്ടു പോയതാണ്. പറഞ്ഞു വന്നത് ഞാന്‍ എഗ്ഗ് ഫ്രീസിങ് ചെയ്തതിനെക്കുറിച്ചാണ്. ആര്‍ട്ടിസ്റ്റ് ആയതിനാല്‍ പലതരത്തിലുള്ള ബോധവത്കരണ വിഡിയോകള്‍ ചെയ്യാനായി നമ്മളെ സമീപിക്കും. അങ്ങനെ വന്നപ്പോഴാണ് എത്രയോ കാലമായി എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ആളാണ് ഞാനെന്ന് പറയുന്നത്.
പ്രൊസീജ്യര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് പറയാമെന്ന് പറഞ്ഞു. ഇപ്പോള്‍ ആ പ്രൊസീജ്യര്‍ ചെയ്തു കഴിഞ്ഞു. സാധാരണ എഗ്ഗ് ഫ്രീസ് ചെയ്യുന്നത് കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ വരുമ്പോഴാണ്. ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പായി എഗ് ഫ്രീസ് ചെയ്ത ശേഷം, ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ ഇത് വലിയ സാധ്യതയാണ്. 40 വയസിലാണ് പ്രസവിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 28 ലോ 32 ലോ എഗ്ഗ് ഫ്രീസ് ചെയ്യാനാകും,' സുരഭി ലക്ഷ്മി പറഞ്ഞു.
Content Highlights: Actress Surabhi Lakshmi has spoken about her decision to freeze her eggs. She shared her thoughts on egg freezing and the reasons behind choosing fertility preservation while discussing an important personal decision.