ഡബിളടിച്ച് എംബാപ്പെ; റയോ വയ്യകാനോയെ തകർത്ത് റയൽ

ലാ ലിഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്

ഡബിളടിച്ച് എംബാപ്പെ; റയോ വയ്യകാനോയെ തകർത്ത് റയൽ
dot image

ലാ ലിഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയോ വയ്യകാനോയെ തകർത്തു.


സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ ഇരട്ട ഗോളും ഒരു അസിസ്റ്റുമായി കിലിയൻ എംബാപ്പെ തിളങ്ങി. ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയ്‌ക്കൊപ്പമെത്താൻ റയലിനായി.

14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് റയലിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്ന് മിനിറ്റിന് ശേഷം എംബാപ്പെയുടെ മനോഹരമായ പാസിൽ നിന്ന് അൽവാരോ കരേറസ് റയലിന്റെ രണ്ടാം ഗോൾ നേടി.

35-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസ് ജൂഡ് ബെല്ലിംഗ്ഹാം ഹെഡ് ചെയ്ത് വലയിലാക്കിയതോടെ ആദ്യപകുതിയിൽ റയൽ 3-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ, 51-ാം മിനിറ്റിൽ സെർജിയോ കാമെല്ലോയിലൂടെ റയോ വയ്യകാനോ ഒരു ഗോൾ തിരിച്ചടിച്ചു. ഒടുവിൽ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ എംബാപ്പെ നേടിയ രണ്ടാം ഗോളോടെ റയൽ മാഡ്രിഡ് വിജയം പൂർത്തിയാക്കി.

content highlights:mbappe scores brace as real madrid thrush rayo vallecano la liga

dot image
To advertise here,contact us
dot image