

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ആദ്യജയം തേടി സ്വന്തം ആരാധകരുടെ മുന്നിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നും നിരാശ. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ കാശിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്റര്‍ കാശി സ്വന്തമാക്കിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന തുടർച്ചയായ മൂന്നാം പരാജയമാണിത്.
നൗറിസ് പെറ്റ്‌കെവിഷ്യസ്, ആല്‍ഫ്രഡ് പ്ലാനസ് എന്നിവര്‍ ഇന്റര്‍ കാശിക്ക് വേണ്ടി ഗോളുകളടിച്ചു. സ്പാനിഷ് താരം വിക്ടര്‍ ബെര്‍ട്ടോമിയുവാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
Content Highlights: Indian super league: Inter Kashi beats Kerala Blasters at Kochi