കൊച്ചി തന്നെ തട്ടകം! കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരും

ഇക്കാര്യം ക്ലബ്ബ് തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്

കൊച്ചി തന്നെ തട്ടകം! കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരും
dot image

വരാനിരിക്കുന്ന സീസണിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരും. ഇക്കാര്യം ക്ലബ്ബ് തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത്.

സ്റ്റേഡിയത്തിലെത്തി ടീമിനെ ആഘോഷമാക്കുന്ന ആരാധകർക്കും പങ്കാളികൾക്കും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തിനുമുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ നിരവധി അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. ഈ സീസണിലും ആരാധകരുടെ നിറഞ്ഞ സാന്നിധ്യത്തിൽ കൂടുതൽ മികച്ച ഓർമ്മകൾ സൃഷ്ടിക്കാൻ ടീം തയ്യാറെടുക്കുകയാണ്.

Content Highlights: Kerala Blasters FC confirms that Kochi Jawaharlal Nehru Stadium will continue to be the home ground

dot image
To advertise here,contact us
dot image