വെടിക്കെട്ട് ഫിഫ്റ്റി; ഇഷാന് ടി 20 യിൽ അപൂർവ റെക്കോർഡ്

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കിടിലന്‍ ഫിഫ്റ്റി നേടിയ ഇഷാന്‍ കിഷന് റെക്കോര്‍ഡ്

വെടിക്കെട്ട് ഫിഫ്റ്റി; ഇഷാന് ടി 20 യിൽ അപൂർവ റെക്കോർഡ്
dot image

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കിടിലന്‍ ഫിഫ്റ്റി നേടിയ ഇഷാന്‍ കിഷന് റെക്കോര്‍ഡ്. ടി20 ഫോര്‍മാറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് ചെയ്യുന്ന താരം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

മാത്രമല്ല ടി20 ഫോര്‍മാറ്റില്‍ ഇഷാന്‍ 2000 റണ്‍സ് പിന്നിടുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് ഇഷാന്‍ പഴങ്കഥയാക്കിയത്.

ഈ വര്‍ഷം ഇതുവരെയായി 37 മത്സരങ്ങളും 37 ഇന്നിങ്‌സുകളും കളിച്ച് ഇഷാന്‍ 1,220 റണ്‍സാണ് സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവ് 2022ല്‍ 1,164 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

35.88 ആവറേജില്‍ 171.58 സ്‌ട്രൈക്ക് റേറ്റില്‍ ഇഷാന്‍ 1,220 റണ്‍സ് സ്വന്തമാക്കിയത്. 2022ല്‍ സൂര്യകുമാര്‍ യാദവ് 31 മത്സരങ്ങളില്‍ നിന്നാണ് 1,164 റണ്‍സ് നേടിയത്. 46.56 ആണ് ആവറേജ്.

28കാരനായ താരം 69ാം ഇന്നിങ്‌സ് കളിച്ച് ടി20യില്‍ 2000 റണ്‍സും പൂര്‍ത്തിയാക്കി. പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 ടി20 റണ്‍സുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും ഇഷാന്‍ മാറി. 1,345 പന്തുകളില്‍ നിന്നാണ് ഇഷാന്‍ 2000 റണ്‍സിലെത്തിയത്. 1,024 പന്തില്‍ 2000 റണ്‍സിലെത്തിയ അഭിഷേക് ശര്‍മയാണ് റെക്കോര്‍ഡില്‍ ഒന്നാമന്‍. സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്. താരം 1,164 പന്തുകള്‍ നേരിട്ടാണ് 2000 റണ്‍സിലെത്തിയത്.

content highlights: ishan kishan breaks suryakumar yadav record t20 fifty ind vs nz

dot image
To advertise here,contact us
dot image