വിവാഹ തട്ടിപ്പ്; ഷംന കാസിം എന്ന പേര് ടിവിയിൽ വരുമ്പോൾ നെഞ്ചിടിപ്പായിരുന്നു; ഓർമകൾ പങ്കിട്ട് നടി

ഒരു കുടുംബം ചേർന്ന് നടത്തിയ തട്ടിപ്പ്; അന്ന് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് ഷംന കാസിം

വിവാഹ തട്ടിപ്പ്; ഷംന കാസിം എന്ന പേര് ടിവിയിൽ വരുമ്പോൾ നെഞ്ചിടിപ്പായിരുന്നു; ഓർമകൾ പങ്കിട്ട് നടി
dot image

മലയാള സിനിമാലോകത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു 2020 ജൂണിൽ പുറത്തുവന്ന നടി ഷംന കാസിമിനെതിരെയുള്ള വിവാഹത്തട്ടിപ്പും ബ്ലാക്ക്‌മെയിൽ ശ്രമവും. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഒരു സംഘം മാളികതുടർച്ചയായ പണത്തട്ടിപ്പുകൾക്കും ഭീഷണിപ്പെടുത്തലുകൾക്കും ഇരയാക്കിയത് പ്രമുഖ നടിയെ മാത്രമല്ല, ഒട്ടനവധി കുടുംബങ്ങളെയായിരുന്നു. വർഷങ്ങൾക്കിപ്പുറം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ ഭീകരമായ ദിവസങ്ങളെയും തട്ടിപ്പുകാരുടെ കൗശലങ്ങളെയും കുറിച്ച് മനസ് തുറക്കുകയാണ് നടി.

"ഒരു വിവാഹാലോചന വന്നതാണ്. അത് നമ്മളൊരു സിനിമ കാണുന്ന ഫീലാണ്. ഒരുപാട് ആൾക്കാരുണ്ട് അതിൽ, എല്ലാവരും കുടുംബക്കാരും. ആ കേസ് അന്വേഷിച്ച പൊലീസുകാർ പറയുകയായിരുന്നു ഇങ്ങനെയൊക്കെ ആളുകൾക്ക് സംസാരിക്കാൻ കഴിയുമോ ? എന്ന്. ഒരാളാണ് അഞ്ച് വോയ്സിൽ ഒക്കെ സംസാരിക്കുന്നത്. ഒരു കുടുംബം ചേർന്ന് മറ്റു കുറേ കുടുംബങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കല്യാണത്തിന്റെ പേരും പറഞ്ഞ്.

ഈ ലോകം അങ്ങനെയാണല്ലേ. എന്തൊക്കെ കാണാം. എന്നെ മാത്രമല്ല, ഒരുപാട് കുട്ടികളോട് അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഒരു കേസ് ആയിട്ട് പോകുമ്പോൾ എന്തായാലും ഇത് പൊതുസമൂഹത്തിൽ അറിയുമെന്ന കാര്യം എനിക്കറിയാമായിരുന്നു. എല്ലാ ചാനലുകളും അന്ന് എന്നെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാലും ഷംന കാസിം… ഷംന കാസിം എന്ന പേര് ടിവിയിലൊക്കെ വരുമ്പോൾ നെഞ്ചിലിങ്ങനെ ഇടിപ്പായിരുന്നു എനിക്ക്. അന്ന് പൊലീസുദ്യോ​ഗസ്ഥരാണെങ്കിലും എല്ലാവരും നന്നായി പിന്തുണച്ചിരുന്നു".- ഷംന കാസിം പറഞ്ഞു.

Content Highlights:  A celebrity recalls memories of the marriage fraud case involving Malayalam actress Shamna Kasim. The incident, which drew significant public attention, is being revisited through their recollections.

dot image
To advertise here,contact us
dot image