കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ ന്യൂട്രീഷൻ പാർട്ണറായി 'വെൽബീയിംഗ് ന്യൂട്രീഷൻ'

താരങ്ങളുടെ ശാരീരികക്ഷമത, റിക്കവറി, മികച്ച പ്രകടനം എന്നിവ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ സഹകരണം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ ന്യൂട്രീഷൻ പാർട്ണറായി 'വെൽബീയിംഗ് ന്യൂട്രീഷൻ'
dot image

ഈ സീസണിലെ ക്ലബ്ബിന്റെ ഒഫീഷ്യൽ ന്യൂട്രീഷൻ പാർട്ണറായി പ്രമുഖ ഹോൾഫുഡ് ന്യൂട്രീഷൻ ബ്രാൻഡായ 'വെൽബീയിംഗ് ന്യൂട്രീഷനെ' (Wellbeing Nutrition) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രഖ്യാപിച്ചു. താരങ്ങളുടെ ശാരീരികക്ഷമത, റിക്കവറി, മികച്ച പ്രകടനം എന്നിവ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ സഹകരണം.

ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ ഗുണനിലവാരമുള്ള പോഷകാഹാര ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സഹായിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. മത്സരങ്ങൾ നിറഞ്ഞ സീസണിൽ താരങ്ങളുടെ ഊർജ്ജനില നിലനിർത്താനും വേഗത്തിൽ റിക്കവറി നേടാനും ഇത് സഹായകമാകും. കായികരംഗത്തിനപ്പുറം മികച്ച ജീവിതശൈലിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആരാധകർക്കിടയിൽ അവബോധം സൃഷ്ടിക്കാനും ഇരു കൂട്ടരും ലക്ഷ്യമിടുന്നു.

ഈ പങ്കാളിത്തത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി: "കളിക്കളത്തിനകത്തും പുറത്തും മികച്ച പ്രകടനവും ആരോഗ്യകരമായ സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിജ്ഞാബദ്ധമാണ്. വെൽബീയിംഗ് ന്യൂട്രീഷന്റെ ശാസ്ത്രീയമായ സമീപനം ഈ സീസണിൽ താരങ്ങളുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."

വെൽബീയിംഗ് ന്യൂട്രീഷൻ സഹസ്ഥാപകൻ സൗരഭ് കപൂർ: "പ്രകൃതിദത്തമായ ഗുണങ്ങളും ശാസ്ത്രവും ചേർത്താണ് ഞങ്ങൾ ഉൽപ്പന്നങ്ങൾ ഒരുക്കുന്നത്. രാജ്യത്ത് സ്പോർട്സ് കൾച്ചർ വളർത്തുന്നതിലും ആളുകളെ കൂടുതൽ സജീവമാക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പങ്കാണ് വഹിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യങ്ങളും ഇതുതന്നെയാണ്. വെറും ഫുട്ബോളിന് അപ്പുറം, നല്ല ഭക്ഷണശീലങ്ങളിലൂടെയും മറ്റും വലിയൊരു മാറ്റമുണ്ടാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."

Content Highlights: 'Wellbeing Nutrition' becomes the official nutrition partner of Kerala Blasters

dot image
To advertise here,contact us
dot image