മേഘാലയയെ തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ

എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം

മേഘാലയയെ തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ
dot image

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരത്തിലെ നാലാം പോരാട്ടത്തിൽ മേഘാലയക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. ഇതോടെ നാല് കളികളിൽ നിന്ന് 10 പോയിന്റോടെ ഗ്രൂപ്പ് എയിൽ കേരളം ക്വാർട്ടർ ഉറപ്പിച്ചു.

കളിയുടെ ആദ്യ പകുതിയിൽ മുഹമ്മദ് സിനാനിലൂടെ കേരളം മുന്നിലെത്തി. 37–ാം മിനിറ്റിൽ വി അർജുൻ ബോക്സിലേക്ക് നൽകിയ ഫ്രീകിക്ക് സിനാൻ ഹെഡ് ചെയ്ത് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

രണ്ടാം പകുതിയിൽ മുഹമ്മദ് റിയാസും മുഹമ്മദ് അജ്സലും ഗോൾ നേടി. രണ്ടാം പകുതിയിൽ 79–ാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നു സഞ്ജു നൽകിയ പാസ് റിയാസ് വലയിലേക്ക് തട്ടിയിട്ടു. 85–ാം മിനിറ്റിൽ വിഘ്നേഷിന്റെ മുന്നേറ്റവും ഗോളിൽ കലാശിച്ചു. ബോക്സിനുള്ളിൽ ദിൽഷാദിന്റെ കാലിൽ തട്ടിയ പന്ത് അജ്സലിലേക്കെത്തി. അജ്സലിന്റെ ഷോട്ട് കൃത്യമായി വലയിലെത്തി. മേഘാലയയുടെ മറുപടി ഗോളിനുള്ള ശ്രമങ്ങളെല്ലാം കേരളത്തിന്റെ പ്രതിരോധ താരങ്ങൾ തടഞ്ഞു.

Content Highlights-santosh trophy; kerala beat Meghalaya, enter in to quarterfinal

dot image
To advertise here,contact us
dot image