സൂപ്പർ ലീഗ് കേരള സീസൺ 2: സെമിഫൈനൽ മത്സരങ്ങൾ പുനഃക്രമീകരിച്ചു; പുതുക്കിയ തീയതികൾ അറിയാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ തീരുമാനം

സൂപ്പർ ലീഗ് കേരള സീസൺ 2: സെമിഫൈനൽ മത്സരങ്ങൾ പുനഃക്രമീകരിച്ചു; പുതുക്കിയ തീയതികൾ അറിയാം
dot image

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ സെമി ഫൈനൽ മത്സരങ്ങളുടെ തീയതികളിൽ മാറ്റം വരുത്തി. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്ന് മത്സരങ്ങൾ മാറ്റിവെച്ചത്.

നേരത്തെ ഡിസംബർ 7-ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന തൃശ്ശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള ആദ്യ സെമി ഫൈനലും, ഡിസംബർ 10-ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്സ് എഫ്‌സിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലുമാണ് മാറ്റിവെച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ തീരുമാനം.

പുതുക്കിയ ഷെഡ്യൂൾ താഴെ പറയുന്നവയാണ്:


സെമി ഫൈനൽ 1: കാലിക്കറ്റ് എഫ്‌സി vs കണ്ണൂർ വാരിയേഴ്സ് എഫ്‌സി
തീയതി & സമയം : 7.30 PM, ഡിസംബർ 14 (ഞായർ)
വേദി: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട്

സെമി ഫൈനൽ 2 : തൃശ്ശൂർ മാജിക് എഫ്‌സി vs മലപ്പുറം എഫ്‌സി
തീയതി & സമയം : 7.30 PM, ഡിസംബർ 15 (തിങ്കൾ)
വേദി: കോർപ്പറേഷൻ സ്റ്റേഡിയം, തൃശ്ശൂർ

സൂപ്പർ ലീഗ് കേരള ഫൈനൽ മത്സരത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സമയത്തെ സുരക്ഷാ പരിമിതികൾ മാനിച്ച് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ലീഗിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ ആരാധകരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Content Highlights: Super League Kerala Season 2: Semi-final matches rescheduled; revised dates announced

dot image
To advertise here,contact us
dot image