

ലാലിഗയിൽ സെൽറ്റ വിഗോയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വമ്പന്മാരായ റയലിനെ സെൽറ്റ വിഗോ അട്ടിമറിച്ചത്.
ചിരവൈരികളായ ബാഴ്‌സലോണയുമായുള്ള ലീഗിലെ കിരീട പോരാട്ടത്തിൽ ഇതോടെ റയലിന് തിരിച്ചടിയേറ്റു. നിലവിൽ 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്‌സയ്ക്ക് 40 പോയിന്റും റയലിന് 36 പോയിന്റുമാണ്. നാല് പോയിന്റിന്റെ ലീഡിലാണ് ഇപ്പോൾ ബാഴ്‌സ.
മത്സരത്തിൽ സെൽറ്റയുടെ വില്ലിയറ്റ് സ്വീഡൻബർഗ് ആണ് റയലിനെ തകർത്തത്. താരം 54 -ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും ഗോൾ നേടി. റയലിന്റെ ഫെറൻ ഗാർഷ്യയും അൽവാരോ കരേരാസും ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. സ്വന്തം മണ്ണിലെ ഈ തോൽവി റയലിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.
Content highlights:Real Madrid home loss vs Celta Vigo in laliga