ബെൻസിൽ ഞാൻ കൊടുംവില്ലനാണ്, മുഴുവനും ചോരക്കളിയാണ് ഒപ്പം ഡാർക്ക് ഹ്യൂമറുമുണ്ട്: നിവിൻ പോളി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രവി മോഹനും ഒരു പ്രധാന കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്

ബെൻസിൽ ഞാൻ കൊടുംവില്ലനാണ്, മുഴുവനും ചോരക്കളിയാണ് ഒപ്പം ഡാർക്ക് ഹ്യൂമറുമുണ്ട്: നിവിൻ പോളി
dot image

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആണ് ബെൻസ്. രാഘവ ലോറൻസ് നായകനായി എത്തുന്ന സിനിമയിൽ നിവിൻ പോളി ആണ് വില്ലനായി എത്തുന്നത്. സിനിമയിൽ വാൾട്ടർ എന്ന വില്ലനെയാണ് നടൻ അവതരിപ്പിക്കുന്നത്. ചിത്രം മുഴുവൻ ചോരക്കളിയാണെന്നും കൊടുംവില്ലന്റെ വേഷമാണ് താൻ ചെയ്യുന്നത് എന്ന് നിവിൻ പോളി പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം മനസുതുറന്നത്‌.

'ലോകേഷ് കനകരാജ് ചിത്രത്തിൽ ചോരക്കളിയാണ്, കൊടുംവില്ലന്റെ വേഷം. ബെൻസിൽ അവതരിപ്പിക്കാനായി ആദ്യം പറഞ്ഞിരുന്നത് മറ്റൊരു വേഷമായിരുന്നു. എന്നാൽ പിന്നീട് അവർതന്നെ അതിൽ മാറ്റം വരുത്തി. മലയാളത്തിൽ നിന്ന് തമിഴിലേക്കെത്തുമ്പോൾ അവിടെ ഇങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് കരുതിയിരിക്കണം. സിനിമയിൽ പ്രാധാന്യമുള്ള വേഷമാണ്. വില്ലനാണെങ്കിലും അയാൾക്കൊരു ഡാർക്ക്ഹ്യൂമർ വശമുണ്ട്, ഗൗരവമായി അയാൾ ചെയ്യുന്ന പലകാര്യങ്ങളും പ്രേക്ഷകരിൽ ചിരിനിറച്ചേക്കാം. എങ്കിലും ഭയം നിലനിർത്തിയാണ് മുന്നോട്ടുപോകുന്നത്. തമിഴ് സിനിമയിലേക്കിറങ്ങുമ്പോൾ മലയാളത്തിലേതിനു സമാനമായ രീതിയിൽ സഞ്ചരിച്ചിട്ട് കാര്യമില്ല. അഭിനയത്തിലും സംഭാഷണത്തിലുമെല്ലാം മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അവരുടെ മീറ്ററിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അതിലേക്കെത്താൻ തുടക്കത്തിൽ ചെറുതായൊന്ന് ബുദ്ധിമുട്ടേണ്ടിവന്നു', നിവിന്റെ വാക്കുകൾ.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രവി മോഹനും ഒരു പ്രധാന കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.

Content Highlights: Nivin Pauly about Benz movie role

dot image
To advertise here,contact us
dot image