

വിനോദ യാത്രയുടെ ഭാഗമായി പല രാജ്യങ്ങളില്‍ സഞ്ചരിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് നോക്കാം.
അമേരിക്ക

യുഎസിലെ മിക്ക സംസ്ഥാനങ്ങളിലും നിബന്ധനകളോടെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ഒരു വര്‍ഷം വരെ വാടകയ്ക്ക് എടുത്ത കാറുകള്‍ ഓടിക്കാം. വാലിഡിറ്റിയുള്ള ലൈസന്‍സ് ആയിരിക്കണം കൂടാതെ ഇംഗ്ലീഷിലുമായിരിക്കണം.
കാനഡ

അറുപതുദിവസം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. അതിനു ശേഷം കനേഡിയന്‍ ലൈസന്‍സ് ആവശ്യമാണ്.
യുകെ

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാം. എല്ലാ വാഹനങ്ങളും ഓടിക്കാന്‍ സാധിക്കില്ല. ചില പ്രത്യേക വാഹനങ്ങളെ ഓടിക്കാന്‍ സാധിക്കൂ.
ജര്‍മനി

ആറ് മാസത്തേക്ക് വരെ ജര്‍മ്മനിയില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം.
ന്യൂസീലന്‍ഡ്

ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. 21 വയസ് പൂര്‍ത്തിയാകണമെന്ന് നിര്‍ബന്ധമാണ്.
ദക്ഷിണാഫ്രിക്ക

ലൈസന്‍സ് ഇംഗ്ലീഷില്‍ ആണെങ്കില്‍ ഫോട്ടോയും ഒപ്പും ഉണ്ടെങ്കില്‍ ഇന്ത്യന്‍ ലൈസന്‍സ് സാധുവാണ്.
സിംഗപ്പൂര്‍

ഇന്ത്യന്‍ ലൈസന്‍സിന് ഒരു വര്‍ഷം വരെ സാധുതയുണ്ട്. ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണം.
Content Highlights: You can drive a vehicle in these countries with an Indian license, subject to certain conditions