ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർക്ക് ജയം; നോട്ടിങ്ഹാമിനെ തോൽപ്പിച്ച് ചെൽസി; എവർട്ടണെ തോൽപ്പിച്ച് സിറ്റി

സിറ്റിക്കായി ഹാളണ്ട് രണ്ട് ഗോളുകൾ നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർക്ക് ജയം; നോട്ടിങ്ഹാമിനെ തോൽപ്പിച്ച് ചെൽസി; എവർട്ടണെ തോൽപ്പിച്ച് സിറ്റി
dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർക്ക് ജയം. നോട്ടിങ്‌ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസിയും എവർട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയും മുന്നേറി.

സിറ്റിക്കായി ഏർലിങ് ഹാളണ്ട് രണ്ട് ഗോളുകൾ നേടി. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനും സിറ്റിക്കായി.

ചെൽസിക്കായി ജോഷ്വ അചെംപോങ്, പെഡ്രോ നെറ്റോ, റീസ് ജെയിംസ് എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 14 പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് ഉയരാൻ ചെൽസിക്കായി.

Content Highlights- chelsea beat Nottingham; City beat Everton

dot image
To advertise here,contact us
dot image