അവസാന മിനിറ്റിൽ വിജയ ഗോൾ; ജിറോണയെ വീഴ്ത്തി ബാഴ്‌സ

93-ാം മിനിറ്റിൽ റൊണാൾഡിന്റെ ഗോളാണ് ബാഴ്‌സയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് സമ്മാനിച്ചത്.

അവസാന മിനിറ്റിൽ വിജയ ഗോൾ; ജിറോണയെ വീഴ്ത്തി ബാഴ്‌സ
dot image

അവസാന മിനിറ്റിൽ നേടിയ ത്രില്ലർ ഗോളിൽ ജിറോണയെ വീഴ്ത്തി ബാഴ്‌സലോണ. 93-ാം മിനിറ്റിൽ റൊണാൾഡിന്റെ ഗോളാണ് ബാഴ്‌സയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം.

13-ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്‌സ മത്സരത്തിലെ ആദ്യ ഗോൾ നേടി. എന്നാൽ അധികം വൈകാതെ വിറ്റ്സലിലൂടെ ജിറോണ മറുപടി ഗോൾ നേടി. തുടർന്ന് ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഇരു ടീമുകൾക്കും വല കുലുക്കാനായില്ല.

ഒടുവിൽ ഉറുഗ്വായ് പ്രതിരോധനിര താരം റൊണാൾഡ് അറോഹോ 93-ാം മിനിറ്റിൽ വിജയഗോൾ നേടി. ഇതോടെ ബാഴ്സ താൽക്കാലികമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. നാളെ ഗെറ്റാഫെയെ നേരിടുന്ന റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിന്റ് മാത്രം മുന്നിലാണ് ഇപ്പോൾ ബാഴ്സ.

Content Highlights-Barcelona vs Girona, La Liga:

dot image
To advertise here,contact us
dot image