വാച്ച് വന്ദേഭാരതിൽ വച്ച് മറന്ന് ഡോക്ടർ! പിന്നാലെ സംഭവിച്ചത് അത്ഭുതമെന്ന് സോഷ്യൽമീഡിയ

ഇഗ്മോറിലേക്കുള്ള യാത്രക്കിടയിലാണ് റെസ്റ്റ് റൂമില്‍ ഡോക്ടർ തന്റെ വാച്ച് മറന്നുവച്ചത്

വാച്ച് വന്ദേഭാരതിൽ വച്ച് മറന്ന് ഡോക്ടർ! പിന്നാലെ സംഭവിച്ചത് അത്ഭുതമെന്ന് സോഷ്യൽമീഡിയ
dot image

യാത്രക്കിടയിൽ പലതും മറന്നുവയ്ക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. ഇതിപ്പോൾ വന്ദേഭാരതിൽ തൻ്റെ വാച്ച് മറന്നുവെച്ചത് ഒരു ന്യൂറോസർജനാണ്. എല്ലാവരെയും പോലെ ഡോക്ടറും അധികൃതർക്ക് പരാതി നൽകി. ഇഗ്മോറിലേക്കുള്ള യാത്രക്കിടയിലാണ് റെസ്റ്റ് റൂമില്‍ അദ്ദേഹം തന്റെ വാച്ച് മറന്നുവച്ചത്. ഡോക്ടറിന്റെ പരാതി ലഭിച്ച നിമിഷങ്ങൾക്കുള്ളിൽ അതിന് പരിഹാരം ഉണ്ടായതാണ് സമൂഹമാധ്യമങ്ങളിൽ പലർക്കും അത്ഭുതമുണ്ടാക്കിയത്. ഡോക്ടർ തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ പങ്കുവച്ചത്.

നഷ്ടപ്പെട്ട വാച്ച് വെറും നാൽപത് മിനിറ്റ് കൊണ്ടാണ് കണ്ടെത്തിയത്. ദക്ഷിണ റെയിൽവേയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെയും അഭിനന്ദിച്ചു കൊണ്ടാണ് എക്‌സിൽ ന്യൂറോസർജനായ മരിയാനോ ആന്റോ ബ്രൂണോ പോസ്റ്റ് പങ്കുവച്ചത്. ഒക്ടോബർ 17ന് രാത്രി 11 മണിയോടെ ഡോക്ടർ ഇഗ്മോറിലെത്തി. അർദ്ധരാത്രി 12.28ഓടെ വീട്ടിലെത്തിയപ്പോഴാണ് വാച്ച് നഷ്ടപ്പെട്ടത് മനസിലായത്. ഇതോടെ റെയിൽമദദ് ആപ്പിൽ കയറി പരാതി ഫയൽ ചെയ്തു. പിഎൻആർ, കോച്ച്, സീറ്റ് നമ്പർ എന്നിവയും ചേർത്താണ് പരാതി രജിസ്റ്റർ ചെയ്തത്.

12.31ഓടെ റെയിൽവേ ഹെൽപ് ലൈനിൽ നിന്നും ഡോക്ടർക്ക് പരാതി സ്ഥിരീകരിച്ചതായി കൺഫർമേഷൻ കോൾ ലഭിച്ചു. 12.34ന് റെയിൽവേ ഹെൽപ് ലൈനിൽ നിന്നും എസ്എംഎസ് ലഭിച്ചു. 12.49ന് ആർപിഎഫിൽ നിന്നും കോൾ വന്നു. ട്രെയിൻ യാർഡിലേക്ക് പോയി. അവിടെ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. പുലർച്ചെ 1.12 ആയപ്പോഴേക്കും വാച്ചിന്റെ രണ്ട് ചിത്രങ്ങൾ വാട്‌സ്ആപ്പിൽ ലഭിച്ചു. 1.13ന് വീണ്ടും ആർപിഎഫിന്റെ കോൾ, വാച്ച് തന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നു അത്.

ഒരു പരാതി നൽകിയതിന് പിന്നാലെ കൃത്യതയോടെ പ്രവർത്തിച്ച ഓരോ വ്യക്തിയോടുമുള്ള നന്ദി ഡോക്ടർ പോസ്റ്റിൽ പ്രകടിപ്പിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇതൊരു പരാതിയെന്ന് പറയാൻ സാധിക്കില്ലെന്നും തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും ഡോക്ടർ പറയുന്നുണ്ട്.

പിറ്റേദിവസം രാവിലെ യാത്രാ ടിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകൾ സമർപ്പിച്ച് ഡോക്ടർ തന്റെ വാച്ച് തിരികെ വാങ്ങുകയും ചെയ്തു റെയിൽവെയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഇത്തരം നല്ലകാര്യങ്ങൾക്ക് അഭിനന്ദിക്കാനും മടിക്കരുതെന്നാണ് പലരും ഡോക്ടറുടെ പോസ്റ്റിന് കമന്റ് ചെയ്യുന്നത്.

Content Highlights: Doctor forgot watch in Vande Bharat, see what happens next

dot image
To advertise here,contact us
dot image