
സൗദി പ്രോ ലീഗിൽ അൽ ഫത്തേഹിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ച് അൽ നസ്ർ. ജാവോ ഫെലിക്സ് ഹാട്രിക് ഗോൾ നേടിയപ്പോൾ ക്രിസ്റ്റാനോ റൊണാൾഡോ മിന്നും ഗോളുമായി കളം നിറഞ്ഞു. കിങ്‌സ്‌ലി കോമൻ ശേഷിക്കുന്ന ഒരു ഗോൾ നേടി. ജാവോയുടെ സീസണിലെ രണ്ടാം ഹാട്രിക്ക് നേട്ടമാണ് ഇത്. റൊണാൾഡോ 800 ക്ലബ് ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലും തൊട്ടു.
അതേ സമയം സ്വപ്‍ന സമാനമായ കുതിപ്പാണ് അൽ നസ്ർ ഇത്തവണ സൗദി പ്രൊ ലീഗിൽ നടത്തുന്നത്. സീസണിലെ ആദ്യ മത്സരങ്ങളിലും വിജയിച്ചു. ഇതിന് മുമ്പ് 2014-15, 2018-19 സീസണുകളിൽ മാത്രമാണ് ക്ലബ് ഇങ്ങനെയൊരു കുതിപ്പ് നടത്തിയത്. ആ രണ്ട് സീസണിലും കിരീടം നേടാനും ടീമിന് സാധിച്ചു.
Content Highlights- cristano stunner goal, joao felix hatrick, al nassr big win