
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ അർജന്റീനക്കൊപ്പം ബ്രസീലിനും മികച്ച ജയം. ശക്തരായ ചിലിയെ എതിരില്ലാതെ മൂന്ന് ഗോളിനാണ് കാനറിപ്പട തറപറ്റിച്ചത്. യോഗ്യതാ പട്ടികയിൽ അർജന്റീനക്ക് പുറകിൽ ബ്രസീൽ രണ്ടാം സ്ഥാനം നിലനിർത്തി.
38ാം മിനിറ്റിൽ ഗോൾഡൺ ബോയ് എസ്‌റ്റേവോയാണ് ബ്രസീലിനായി ആദ്യ ഗോൾ സ്വന്തമാക്കിയത്. 72ാം മിനിറ്റിൽ ലൂക്കാസ് പക്വെറ്റ ഗോൾ ലീഡ് രണ്ടാക്കി. മാറ്റി. നാല് മിനിറ്റിന് ശേഷം ബ്രൂേേണാ ഗുയ്മാരിസിലൂടെയാണ് ബ്രസീലിന്റെ മൂന്നാം ഗോൾ. ചിലിക്കെതിരെ പൂർണ ആധിപത്യമാണ് മത്സരത്തിൽ ബ്രസീലുകാർ പുലർത്തിയത്. ബ്രസീൽ 22 ഷോട്ട് ഉതിർത്തപ്പോൾ ഏഴെണ്ണമാണ് ടാർഗറ്റിന് നേരെയെത്തിയത്. എന്നാൽ ചിലിക്ക് ഒരു ഷോട്ട് പോലും ലക്ഷ്യ സ്ഥാനത്തിന് നേരെ എത്തിക്കാൻ സാധിച്ചില്ല.
കോൺമെബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 17 മത്സരത്തിൽ എട്ട് ജയവും നാല് സമനിലിയും അഞ്ച് തോൽവിയുമായി 28 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. ലോകകപ്പിനുള്ള യോഗ്യത ബ്രസീൽ നേരത്തെ തന്നെ നേടിയിരുന്നു.
Content Highlights- Brazil win Over Chile in Worldcup qualifiers