കാഫ നേഷൻസ് കപ്പ്; മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫിന് യോ​ഗ്യത നേടി ബ്ലു ടൈ​ഗേഴ്സ്

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ അഫ്​ഗാനിസ്ഥാനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു

കാഫ നേഷൻസ് കപ്പ്; മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫിന് യോ​ഗ്യത നേടി ബ്ലു ടൈ​ഗേഴ്സ്
dot image

കാഫ നേഷൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫ് യോ​ഗ്യത നേടി ഇന്ത്യൻ ടീം. ഇന്ന് നടന്ന ഇറാനും തജ്കിസ്താനും തമ്മിലുള്ള നിർണായക മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് പ്ലേ ഓഫ് യോ​ഗ്യത ലഭിച്ചത്. ​ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയ്ക്കും തജ്കിസ്താനും നാല് പോയിന്റ് വീതം നേടാൻ സാധിച്ചു. ഇരുടീമുകളും ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയും സ്വന്തമാക്കി. എന്നാൽ ​ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ തജ്കിസ്താനെ പരാജയപ്പെടുത്തിയതിനാൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് കളിക്കാം.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ അഫ്​ഗാനിസ്ഥാനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. ഇരുടീമുകൾക്കും ​ഗോളൊന്നും നേടാൻ സാധിച്ചില്ല. ഇതോടെ ഇന്ത്യയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇറാനും തജ്കിസ്താനും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചായി. തജ്കിസ്താൻ ഇറാനോട് പരാജയപ്പെടുകയോ സമനിലയിൽ പിരിയുകയോ ചെയ്താൽ ഇന്ത്യയ്ക്ക് യോ​ഗ്യത നേടാൻ കഴിയുമായിരുന്നു. മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയും ചെയ്തു.

സെപ്റ്റംബർ എട്ടാം തിയതിയാണ് കാഫ നേഷൻസ് കപ്പിന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫ് നടക്കുക. മത്സരത്തിൽ ഇന്ത്യയുടെ എതിരാളിയാകുന്ന ടീമിനെ നാളെ അറിയാൻ കഴിയും. ഗ്രൂപ്പ് ബിയിൽ ആതിഥേയരായ തജ്കിസ്താനോട് ജയിച്ചാണ് ഇന്ത്യൻ ടൂർണമെന്റിന് തുടക്കമിട്ടത്. എന്നാൽ ഇറാനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യൻ സംഘം പരാജയമേറ്റു വാങ്ങി. അഫ്​ഗാനെതിരായ സമനിലയിലുമായി.

Content Highlights: India qualify for the 3rd Place Match in CAFA Nations Cup

dot image
To advertise here,contact us
dot image