ലിയോ പറഞ്ഞാൽ വിശ്വസിക്കാതെ ഇരിക്കുന്നത് എങ്ങനെയാണ്? മെസ്സിയുടെ പ്രചോദനത്തെ കുറിച്ച് മക് അലിസ്റ്റർ

സൗദിക്കെതിരെയേറ്റ 2-1ന്റെ തോൽവി ടീമിനെ തളർത്തിയെന്നും എന്നാൽ മെസ്സിയുടെ വാക്കുകൾ ടീമിന് പ്രചോദനം നൽകിയെന്ന് പറയുകയാണ് മാക്

dot image

2022 ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിലെ സൗദി അറേബ്യക്കെതിരെ തോറ്റിട്ടും പിന്നീട് കിരീടം വിജയിച്ച അർജന്റീനയുടെ കഥ പ്രചോദനമുള്ളതാണ്. ഇതിന് പിന്നിലെ കാര്യം പറയുകയാണ് ടീമിലെ പ്രധാന ഘടകമായിരുന്ന അലക്സിസ് മാക് അലിസ്റ്റർ.

സൗദിക്കെതിരെയേറ്റ 2-1ന്റെ തോൽവി ടീമിനെ തളർത്തിയെന്നും എന്നാൽ മെസ്സിയുടെ വാക്കുകൾ ടീമിന് പ്രചോദനം നൽകിയെന്ന് പറയുകയാണ് മാക്.

'സൗദി 90 മിനിറ്റോളം കഷ്ടപ്പെട്ടു, എന്നിട്ട് ജയം സ്വന്തമാക്കി. പിന്നീട് കഷ്ടപ്പെടാനുള്ള ഞങ്ങളുടെ അവസരമാണ്. മീഡിയയിൽ അപ്പോഴേക്കും ഒരുപാട് എല്ലാവരും കൊല്ലുന്നുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ഒരു പ്രഷർ ഫീൽ ചെയ്യാമായിരുന്നു. പക്ഷെ ലിയോ സംസരിച്ചത് വലിയ കാര്യമായിരുന്നു. നാട്ടിലുള്ള ആരാധകരോടെല്ലാം അദ്ദേഹം വിശ്വാസം കൈവിടാതിരിക്കാൻ പറഞ്ഞു. ഞങ്ങൾ രാജ്യത്തെ നാണം കെടുത്തില്ലെന്നും മെസ്സി പറഞ്ഞു. ചെറിയ വാക്കുകളാണ്. എന്നാൽ മെസ്സി പറയുമ്പോൾ നമ്മൾ അത് വിശ്വസിക്കും.

അർജന്റീനക്കാരയത് കൊണ്ട് തന്നെ ഭാഗ്യം കൊണ്ട് ഞങ്ങൾക്ക് ബുദ്ധിമുട്ടാൻ അറിയാം. അത് ഞങ്ങളുടെ ഡിഎൻഎയിൽ ഉണ്ട്. ഫുട്‌ബോളിൽ 90 മിനിറ്റുള്ളത് വെറുതെയല്ല. 80 മിനിറ്റ് പെർഫെക്ടായി കളിച്ചിട്ടും 10 മിനിറ്റ് കഷ്ടപ്പെടാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും ഒരു ചാമ്പ്യനാകില്ല. അതാണ് ഞങ്ങളുടെ രഹസ്യം. ഈ ഭ്രാന്തിനെ ഞങ്ങൾ ആസ്വദിക്കുന്നു,' അലിസ്റ്റർ പറഞ്ഞു.

Content Highlights- Mac Allister says how messi's word influenced in worldcup after first game

dot image
To advertise here,contact us
dot image