
കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുകയാണ് ഫ്രാൻസിന്റെ സൂപ്പർതാരം ഒസ്മാൻ ഡെംബലെ. പിഎസ്.ജിയോടൊപ്പം കിരീടം വാരിക്കൂട്ടുന്ന അദ്ദേഹം കരിയറിൽ ആദ്യമായി ബാലൺ ഡി ഓർ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ഇതിനിടയിൽ എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ വിജയിയെ തിരഞ്ഞെടുക്കുന്ന ചോദ്യൊത്തര വേളയിൽ മെസ്സിയെ തിരഞ്ഞെടുക്കുകയും ചെയ്തു ഡെംബലെ.
ബാലൺ ഡി ഓറിന്റെ ഒഫീഷ്യൽ പേജിൽ നടത്തിയ അഭിമുഖത്തിൽ ആദ്യത്തെ ചോയിസുകൾ ലുകാ മോഡ്രിച്ച് ആണോ കക്ക ആയിരുന്നോ എന്നായിരുന്നു കക്കയെയാണ് ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തത്. പിന്നീട് കക്ക റൊണാൾഡീനോ എന്നിവരിൽ ആരാണ് എന്ന ചോദ്യ ഡീഞ്ഞോയെയും അടത്ത ചോദ്യത്തിൽ കരീം ബെൻസിമയെയും അദ്ദേഹം തിരഞ്ഞെടുത്തു. ബെൻസിമക്കെതിരെ റൊണാൾഡോ നസാറിയോ വന്നതോടെ ഡെംബലെ അദ്ദേഹത്തെ തിരഞ്ഞെടുത്തു.
അവസാന റൗണ്ടിന് മുമ്പ് സിനദിൻ സിദാനെയുടേതാണ് ക്രിസറ്റിയാനോ റൊണാൾഡോയുടെതാണോ എന്ന് ചോദ്യത്തിന് ഡെംബലെ റൊണാൾഡോയുടെ ബാലൺ ഡി ഓറാണ് മികച്ചതെന്ന് തിരഞ്ഞെടുത്തു. എന്നാൽ അവസാന റൗണ്ടിൽ എതിരെ ലയണൽ മെസ്സി എത്തിയപ്പോൾ അദ്ദേഹം ലയണൽ മെസ്സിയ തിരഞ്ഞെടുക്കുകയായിരുന്നു.
മെസ്സി എട്ട് ബാലൺ ഡി ഓറാണ് തന്റെ ഷെൽഫിലെത്തിച്ചിട്ടുള്ളത്. റൊണാൾഡോയകട്ടെ അഞ്ചെണ്ണം.
Content Highlights- Ousmane Dembele select between Ronald and Messi for best ballon D or winner