കീരിയും പാമ്പും ആയിരുന്നവർ ഇന്ന്…; സംഘടന തെരഞ്ഞെടുപ്പിനിടെ കുശലം പറയുന്ന ലിസ്റ്റിൻ സ്റ്റീഫനും സാന്ദ്രയും

തെരഞ്ഞെടുപ്പിനിടെ ലിസ്റ്റിൻ സ്റ്റീഫനും സാന്ദ്രയും കുശലം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

dot image

നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ പേരില്‍ സാന്ദ്ര തോമസും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള തര്‍ക്കം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും സോഷ്യൽ മീഡിയിയലൂടെ പരസ്യമായി ഏറ്റുമുട്ടിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനിടെ ഇരുവരും കുശലം പറയുന്ന വീഡിയോ സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുകയാണ്. അസോസിയേഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയഷനെയും മറ്റും കുറിച്ച് സാന്ദ്ര ഉന്നയിക്കുന്ന ആരോപണങ്ങള്‍ കള്ളമാണെന്നും അവര്‍ നടത്തുന്നത് വെറും ഷോ ആണെന്നും ലിസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് പ്രതിഷേധാത്മകമായി സാന്ദ്ര പര്‍ദ ധരിച്ചെത്തിയതിനെയും ലിസ്റ്റിന്‍ പരിഹസിച്ചിരുന്നു. ആദ്യം പര്‍ദ ധരിച്ചുവന്നു, രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേ എന്നായിരുന്നു ലിസ്റ്റിന്റെ ചോദ്യം. ഇതിന് സാന്ദ്രയും മറുപടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസംവരെ ഇരുവരും ഏറ്റുമുട്ടിയിരുന്നു.

അതേസമയം, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ബി.രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

Content Highlights:  Video of Listin and Sandra sharing friendship during organization elections goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us