ഇടുക്കിയിൽ അച്ഛൻ്റെ തലയ്ക്ക് അടിച്ചു; മകൻ പൊലീസ് കസ്റ്റഡിയിൽ

മധുവിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്

dot image

ഇടുക്കി: ശാന്തൻപാറ ആത്മാവ് സിറ്റിയിൽ മകൻ അച്ഛൻ്റെ തലയ്ക്ക് അടിച്ചു. വെട്ടിക്കുളം വീട്ടിൽ മധു (57) വിനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ സുധീഷിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

മധുവിനെ സുധീഷ് വടി വെച്ച് തലയ്ക്ക് അടിക്കുകയും നിലത്തിട്ട് വലിക്കുകയും ചെയ്തു. മധുവിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കുടുംബ പ്രശ്നമാണ് മർദന കാരണമെന്നും പൊലീസ് പറഞ്ഞു.

Content Highlights: Son in police custody after hitting father on the head in Idukki

dot image
To advertise here,contact us
dot image