
കൊല്ലം: നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയ്ക്കും ദാരുണാന്ത്യം. കൊല്ലം ആയൂർ അകമണിലാണ് അപകടമുണ്ടായത്. അകമൺ അജ്മൽ മൻസിലിൽ സുൽഫിക്കറാണ് (45 ) മരിച്ച ഓട്ടോഡ്രൈവര്‍. യാത്രക്കാരിയായ യുവതിയും അപകടത്തില്‍ മരിച്ചു. അകമൺ സ്വദേശികളായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്. ദമ്പതികളിലൊരാളെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: accident at kollam auto driver dead